ന്യൂദല്‍ഹി: ജൂണ്‍ 26 ന് അവസാനിച്ച ആഴ്ച്ചയില്‍ രാജ്യത്തെ ഭക്ഷ്യപണപ്പെരുപ്പ നിരക്കില്‍ ഇടിവ് രേഖപ്പെടുത്തി. 12.92 ശതമാനത്തില്‍ നിന്നും 12.63 ശതമാനത്തിലേക്കാണ് ഭക്ഷ്യ പണപ്പെരുപ്പം ഇടിഞ്ഞത്. എന്നാല്‍ ഇന്ധന വിലപ്പെരുപ്പം 18.02 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.

ഉരുളക്കിഴങ്ങ്, സവാള, തക്കാളി എന്നിവയുടെ വിലയിലാണ് ഇടിവ് സംഭവിച്ചിട്ടുള്ളത്. പാചകവാതകം ഉള്‍പ്പടെയുള്ള ഇന്ധനങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചതാണ് ഇന്ധന വിലപ്പെരുപ്പത്തിന് കാരണമായിരിക്കുന്നത്.