ന്യൂഡല്‍ഹി: രാജ്യത്തെ ഭക്ഷ്യവിലപ്പെരുപ്പം ഉയര്‍ന്ന് അഞ്ച് മാസത്തിന് ശേഷം വീണ്ടും ഇരട്ടനമ്പര്‍
തൊട്ടു. ഓഗസ്റ്റ് 20 ന് അവസാനിച്ച ആഴ്ച 10.05 ശതമാനമായിട്ടാണ് നിരക്ക് വര്‍ധിച്ചത്. തൊട്ടുമുന്‍പുള്ള ആഴ്ചയിലിത് 9.80 ശതമാനമായിരുന്നു.

മാര്‍ച്ച് 12ന് അവസാനിച്ച ആഴ്ചയിലായിരുന്നു ഇതിന് മുമ്പ് ഭക്ഷ്യവിലപെരുപ്പം ഇരട്ട അക്കം തൊട്ടത്. അന്ന് 10.05 ശതമാനമായിരുന്നു നിരക്ക്. സവോളയുടെയും പച്ചക്കറികളുടെയും പഴവര്‍ഗങ്ങളുടെയും വിലയിലുണ്ടായ വര്‍ധനവാണ് നിരക്കുയരാന്‍ കാരണമായത്. സവാളയുടെ വിലയില്‍ 57.07 ശതമാനമാണ് വര്‍ധനവുണ്ടായപ്പോള്‍ പച്ചക്കറിയുടെ വില 15.78 ശതമാനവും പഴവര്‍ഗ്ഗങ്ങള്‍ 21.58 ശതമാനവും ഉയര്‍ന്നു.

അതേസമയം ഭക്ഷ്യേതര സാധനങ്ങളുടെ വിലയില്‍ കാര്യമായ നിരക്ക് വര്‍ധനവുണ്ടായിട്ടില്ല. പണപ്പെരുപ്പത്തെ പിടിച്ച് നിര്‍ത്താന്‍ നിരക്കുകളില്‍ തുടര്‍ച്ചയായ വര്‍ധനവ് വരുത്തിയിട്ടും ഭക്ഷ്യ വിലസൂചികയിലുണ്ടാവുന്ന വര്‍ധനവ് കേന്ദ്രസര്‍ക്കാറിനെയും റിസര്‍വ്വ് ബാങ്കിനെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.