മുംബൈ: ഭക്ഷ്യബന്ധിത പണപ്പെരുപ്പത്തില്‍ ഇടിവുരേഖപ്പെടുത്തി. ജനുവരി 29ന് അവസാനിച്ച ആഴ്ച്ചയില്‍ നിരക്ക് 13.97 ആയിട്ടാണ് കുറഞ്ഞത്.

കഴിഞ്ഞ ഏഴാഴ്ച്ചകളിലെ ഏറ്റവും കുറഞ്ഞനിരക്കാണിത്. ജനുവരി 22ന് അവസാനിച്ച ആഴ്ച്ചയില്‍ നിരക്ക് 17.05 ശതമാനമായിരുന്നു. തുടര്‍ച്ചയായ രണ്ടാഴ്ച്ച നിരക്ക് ഉയര്‍ന്നുതന്നെയായിരുന്നു.

ഉരുളക്കിഴങ്ങ്, തക്കാളി അടക്കമുള്ള വസ്തുക്കളുടെ വിലയില്‍ കുറവുണ്ടായിട്ടുണ്ട്. എന്നാല്‍ വില പിടിച്ചുനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്കിടെയും ഉള്ളിയുടെ വില ഉയര്‍ന്നുതന്നെയിരിക്കുന്നത് ആശങ്കയ്ക്ക് വകനല്‍കുന്നു.