ന്യൂദല്‍ഹി: രാജ്യത്തെ ഭക്ഷ്യപണപ്പെരുപ്പം റെക്കോര്‍ഡ് ഉയരത്തിലേക്ക് ‍. ഒക്ടോബര്‍ രണ്ടിന് അവസാനിച്ച ആഴ്ച്ചയില്‍ നിരക്ക് 16.37 ശതമാനത്തിലെത്തി. കഴിഞ്ഞയാഴ്ത്ത ഇത് 16.24 ശതമാനമായിരുന്നു. പഴം, പച്ചക്കറി, ധാന്യങ്ങള്‍ എന്നിവയുടെ വിലയിലുണ്ടായ വര്‍ധനവാണ് ഭക്ഷ്യപണപ്പെരുപ്പം ഉയരാനിടയാക്കിയത്.

സെപ്റ്റംബര്‍ 25 ന് അവസാനിച്ച ആഴ്ച്ചയില്‍ നിരക്ക് 16.24 ശതമാനമായിരുന്നു. തുടര്‍ച്ചയായ അഞ്ചാഴ്ച്ചയിലെ വര്‍ധനവിനു ശേഷമായിരുന്നു നിരക്ക് താഴ്ന്നത്. എന്നാല്‍ വീണ്ടും നിരക്ക് വര്‍ധിച്ചത് സാമ്പത്തിക വിദഗ്ധര്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഒമ്പത് ശതമാനത്തിലേക്കുള്ള സമ്പദ് രംഗത്തിന്റെ വളര്‍ച്ചയെ ഉയരുന്ന ഭക്ഷ്യപണപ്പെരുപ്പം കാര്യമായി ബാധിക്കുമെന്നാണ് ആശങ്കപ്പെടുന്നത്.