Categories

ഭക്ഷ്യ വിലപ്പെരുപ്പം വീണ്ടും കുറഞ്ഞു; 4.35 ശതമാനം

ന്യൂദല്‍ഹി: രാജ്യത്തെ ഭക്ഷ്യവിലപ്പെരുപ്പം വീണ്ടും കുറഞ്ഞു. 4.35 ശതമാനമായാണ് കുറഞ്ഞിരിക്കുന്നത്. നവംബര്‍ 26ന് അവസാനിച്ച ആഴ്ചയില്‍ ഇത് 6.60 ശതമാനമായിരുന്നു.

2008ന് ശേഷം ആദ്യമായാണ് ഭക്ഷ്യ വിലപ്പെരുപ്പം ഇത്ര കുറയുന്നത്.

ഭക്ഷ്യ വിലപ്പെരുപ്പം കുറയ്ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും നടപടികള്‍ ലക്ഷ്യത്തിലേക്ക് നീങ്ങുകയാണെന്ന് ഈ നിരക്ക് കാണിക്കുന്നു. രാജ്യത്തെ മൊത്തം പണപ്പെരുപ്പ നിരക്കിനെ കാര്യമായി സ്വാധീനിക്കുന്ന ഭക്ഷ്യവില സൂചിക ആറ് ശതമാനത്തിന് താഴെയെത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

പണപ്പെരുപ്പവും ഭക്ഷ്യ വിലപ്പെരുപ്പവും കുറയുന്ന സാഹചര്യത്തിലും രൂപയുടെ തുടര്‍ച്ചയായുള്ള വിലയിടിവാണ് സര്‍ക്കാര്‍ നേരിടുന്ന പ്രധാന പ്രതിസന്ധി.

Malayalam News
Kerala News in English

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.