ന്യൂദല്‍ഹി: ഭക്ഷ്യബന്ധിത വിലക്കയറ്റനിരക്കില്‍ കുറവ് രേഖപ്പെടുത്തി. ഫെബ്രുവരി അഞ്ചിന് അവസാനിച്ച ആഴ്ച്ചയില്‍ വിലക്കയറ്റനിരക്ക് 11.05 ശതമാനമായാണ് താഴ്ന്നത്.

ജനുവരി 29ന് അവസാനിച്ച ആഴ്ച്ചയില്‍ നിരക്ക് 13.07 ശതമാനമായിരുന്നു. ഉരുളക്കിഴങ്ങ്, ധാന്യങ്ങള്‍ എന്നിവയുടെ വിലയില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. പഴം, പച്ചക്കറി എന്നിവയ്ക്കും വിലയിടിവ് രേഖപ്പെടുത്തി.

ഫബ്രുവരി അഞ്ചിന് അവസാനിച്ച് ആഴ്ച്ചയില്‍ നിരക്ക് 11.5 ശതമാനമായിരുന്നു. കഴിഞ്ഞവര്‍ഷം ഡിസംബറിലായിരുന്നു ഭക്ഷ്യവിലക്കയറ്റ നിരക്ക് ഏറ്റവും താഴ്ന്ന നിലയിലെത്തിയത്.