ന്യൂദല്‍ഹി: നവംബര്‍ 26ന് അവസാനിച്ച ആഴ്ചയില്‍ രാജ്യത്തെ ഭക്ഷ്യവില സൂചികയില്‍ കനത്ത ഇടിവ്. 6.60 ശതമാനമാണ് ഭക്ഷ്യവിലക്കയറ്റം കുറഞ്ഞിരിക്കുന്നത്. ഇതിനു മുമ്പ് നവംബര്‍ 19ന് അവസാനിച്ച ആഴ്ചയില്‍ 8 ശതമാനമായാണ് വിലപ്പെരുപ്പം കുറഞ്ഞിരുന്നത്. അതിനു തൊട്ടുമുന്‍പത്തെ ആഴ്ചയിലെ അവലോകനത്തില്‍ ഭക്ഷ്യ വിലപ്പെരുപ്പം 9.01 ശതമാനമായിരുന്നു.

രാജ്യത്തെ മൊത്തം പണപ്പെരുപ്പ നിരക്കിനെ കാര്യമായി സ്വാധീനിക്കുന്ന ഭക്ഷ്യവില സൂചികയിലെ കുറവ് പണപ്പെരുപ്പം കുറക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും നടപടികള്‍ ലക്ഷ്യത്തിലെത്തുമെന്നാണ് സൂചന.

Subscribe Us:

ഭക്ഷ്യവിലപ്പെരുപ്പം ആറ് ശതമാനത്തിന് താഴെയെത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

Malayalam News
Kerala News in English