ന്യൂദല്‍ഹി: തുടര്‍ച്ചയായ മൂന്നാമത്തെ ആഴ്ച്ചയും രാജ്യത്തെ ഭക്ഷ്യബന്ധിത പണപ്പെരുപ്പം കുറഞ്ഞു. ഒക്ടോബര്‍ 23ന് അവസാനിച്ച ആഴ്ച്ചയില്‍ നിരക്ക് 12.85 ശതമാനത്തിലെത്തി. പച്ചക്കറികളുടെ പ്രത്യേകിച്ച് ഉരുളക്കിഴങ്ങ്, ഉള്ളി എന്നിവയുടെ ലഭ്യതയിലുണ്ടായ വര്‍ധനവാണ് നിരക്ക് കുറയാന്‍ കാരണം.

ഒക്ടോബര്‍ 16ന് അവസാനിച്ച ആഴ്ച്ചയില്‍ നിരക്ക് 13.75 ശതമാനമായിരുന്നു. ഉയരുന്ന പണപ്പെരുപ്പത്തോടൊപ്പം ഭക്ഷ്യബന്ധിത നിരക്കു കൂടി വര്‍ധിച്ചത് സാമ്പത്തിക വിദഗ്ധരെ ആശങ്കപ്പെടുത്തിയിരുന്നു. പുതുക്കിയ മൊത്തവില നിരക്കുപ്രകാരമുള്ള കണക്കുകളാണ് ഭക്ഷ്യബന്ധിത പണപ്പെരുപ്പം കണക്കാക്കാനായി ഉപയോഗിക്കുന്നത്.