ന്യൂദല്‍ഹി: ഭക്ഷ്യബന്ധിത പണപ്പെരുപ്പത്തില്‍ 2 ശതമാനത്തിന്റെ ഇടവ് രേഖപ്പെടുത്തി. നിരക്ക് 12.3 ശതമാനത്തില്‍ നിന്നും 10.3 ശതമാനമായാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ പണപ്പെരുപ്പനിരക്ക് ആറുശതമാനത്തിലേക്ക് കൊണ്ടുവരാന്‍ കഴിയുമെന്ന കേന്ദ്രത്തിന്റെ പ്രതീക്ഷകള്‍ക്ക് കരുത്തേറിയിട്ടുണ്ട്.

കഴിഞ്ഞവര്‍ഷം പണപ്പെരുപ്പ നിരക്ക് 13.99 ശതമാനമമായിരുന്നു. റിസര്‍വ് ബാങ്കിന്റെ ശക്തമായ നടപടികളുടെ പ്രതിഫനമാണ് വിപണയില്‍ കാണുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അതിനിടെ വ്യാവസായിക വളര്‍ച്ച 4.4 ശതമാനത്തിലേക്ക് താഴ്ന്നത് കേന്ദ്രത്തിനും റിസര്‍വ് ബാങ്കിനും ആശങ്കയുണ്ടാക്കുന്നുണ്ട്.