ന്യൂദല്‍ഹി: ഒക്ടോബര്‍ ഒന്നിന് അവസാനിച്ച ആഴ്ചയില്‍ രാജ്യത്തെ ഭക്ഷ്യവില പെരുപ്പത്തില്‍ കുറവ്. ഭക്ഷ്യവിലപെരുപ്പം 9.32 ശതമാനമായി താഴ്ന്നു. തൊട്ടു മുന്‍പത്തെ അവലോകന വാരത്തില്‍ ഇത് 9.41 ശതമാനമായിരുന്നു.

പച്ചക്കറി, പാല്‍, പഴം, പോഷകാഹാരങ്ങള്‍ തുടങ്ങിയവയുടെ വിലവര്‍ധനയാണ് ഭക്ഷ്യവിലപെരുപ്പത്തില്‍ പ്രതിഫലിക്കുന്നത്. വാണിജ്യമന്ത്രാലയം പുറത്ത് വിട്ട വിവരങ്ങള്‍ പ്രകാരം, മുന്‍വര്‍ഷം ഇതേകാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ പച്ചക്കറി വില 13.01 ശതമാനം ഉയര്‍ന്നു.

പഴവര്‍ഗ്ഗങ്ങളുടെ വില 12.19 ശതമാനവും പാല്‍വില 10.35 ശതമാനവും വര്‍ധിച്ചു. മുട്ട, മാംസം, മത്സ്യം എന്നിവയുടെ വില 9.92 ശതമാനം ഉയര്‍ന്നു. അതേസമയം, ഉള്ളി വില 10.15 ശതമാനം ഇടിഞ്ഞു.