ന്യൂദല്‍ഹി: തുടര്‍ച്ചയായി ഉയരങ്ങള്‍ താണ്ടിയതിനുശേഷം ഭക്ഷ്യബന്ധിത പണപ്പെരുപ്പ നിരക്ക് ഒറ്റഅക്കത്തിലെത്തി. ഫെബ്രുവരി 26ന് അവസാനിച്ച ആഴ്ച്ചയില്‍ നിരക്ക് 9.52ശതമാനത്തിലേക്കാണ് ഇടിഞ്ഞിട്ടുള്ളത്.

ഗോതമ്പ്, ഉരുളക്കിഴങ്ങ്, ധാന്യം എന്നിവയുടെ വിലയിലുണ്ടായ കുറവാണ് കമ്പോളത്തില്‍ പ്രതിഫലിച്ചിരിക്കുന്നത്. 2010 ഡിസംബര്‍ നാലിനുശേഷം ഇതാദ്യമായാണ് നിരക്ക് ഒറ്റഅക്കത്തിലെത്തിയത്.

അതിനിടെ നിരക്ക് കുറഞ്ഞത് കേന്ദ്രസര്‍ക്കാറിന് ഒരുപരിധി വരെ സഹായിക്കും. കമ്പോളത്തില്‍ ശക്തമായ ഇടപെടല്‍ നടത്തിയിട്ടും ഭക്ഷ്യവിലകളില്‍ കുറവ് വരാതിരുന്നത് കേന്ദ്രനേതൃത്വത്തെ ആശങ്കയിലാക്കിയിരുന്നു. എന്നാല്‍ പണപ്പെരുപ്പ നിരക്ക് 8.23 ശതമാനമെന്ന അപകടകരമായ നിലയിലാണ്. മാര്‍ച്ച് അവസാനമാകുമ്പോഴേക്കും ഇത് ഏഴു ശതമാനമായി കുറക്കാനാകുമെന്നാണ് പ്രതീക്ഷ.