ന്യൂദല്‍ഹി: ഭക്ഷ്യവിലപ്പരുപ്പം വീണ്ടും കുറഞ്ഞു. മാര്‍ച്ച് അഞ്ചിന് അവസാനിച്ച ആഴ്ച്ചയില്‍ നിരക്ക് 9.42 ശതമാനമായിട്ടാണ് കുറഞ്ഞിരിക്കുന്നത്. കഴിഞ്ഞ മൂന്നുമാസത്തേതിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

ധാന്യങ്ങളുടേയും ഉരുളക്കിഴങ്ങിന്റേയും വിലയിലുണ്ടായ ഇടിവാണ് ഭക്ഷ്യപണപ്പെരുപ്പം ഇടിയാന്‍ ഇടയാക്കിയത്. അതിനിടെ വിലക്കയറ്റ നിരക്കില്‍ ഇടിവ് വന്നത് കേന്ദ്രത്തിന് ആശ്വാസം പകര്‍ന്നിട്ടുണ്ട്.

Subscribe Us:

തുടര്‍ച്ചയായ ആഴ്ച്ചകളില്‍ നിരക്ക് ഇരട്ട അക്കത്തിലായിരുന്നത് നയരൂപീകരണ വിദഗ്ധരെയും സാമ്പത്തിക ശാസ്ത്രജ്ഞന്‍മാരെയും ഒരുപോലെ ചിന്താക്കുഴപ്പത്തിലാക്കിയിരുന്നു. കഴിഞ്ഞവര്‍ഷം ഇതേസമയം ഭക്ഷ്യവിലക്കയറ്റ നിരക്ക് 20.59 ശതമാനമായിരുന്നു.