Categories

ഭക്ഷ്യ പണപ്പെരുപ്പത്തില്‍ ഇടിവ്

ന്യൂദല്‍ഹി: രാജ്യത്തെ ഭക്ഷ്യപണപ്പെരുപ്പത്തില്‍ ഇടിവ് രേഖപ്പെടുത്തി. മേയ് 21ന് അവസാനിച്ച ആഴ്ച്ചയില്‍ നിരക്ക് 8.06 ശതമാനമായിട്ടാണ് ഇടിഞ്ഞിരിക്കുന്നത്.

ഇതിനു മുമ്പത്തെയാഴ്ച്ച മൊത്തവില സൂചിക പ്രകാരം നിരക്ക് 8.55 ആയിരുന്നു. പയറുവര്‍ഗ്ഗങ്ങളുടേയും ഗോതമ്പ്-പച്ചക്കറികളുടേയും വിലകളിലുണ്ടായ ഇടിവാണ് ഭക്ഷ്യവിലപ്പെരുപ്പത്തില്‍ പ്രതിഫലിച്ചിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ഇതേസമയം നിരക്ക് 21 ശതമാനമായിരുന്നു.

പയറുവര്‍ഗ്ഗങ്ങളുടെ വിലയില്‍ 9.22 ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്. ഈയാഴ്ച്ച പച്ചക്കറികളുടെ വിലയില്‍ 1.06 ശതമാനം ഇടിവുണ്ടായിരുന്നു. എന്നാല്‍ പഴവര്‍ഗ്ഗങ്ങളുടെ വില ഉയര്‍ന്നുതന്നെയാണിരിക്കുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.