ന്യൂദല്‍ഹി: രാജ്യത്തെ ഭക്ഷ്യവിലക്കയറ്റത്തില്‍ ഇടിവ് രേഖപ്പെടുത്തി. ഫെബ്രുവരി 19ന് അവസാനിച്ച ആഴ്ച്ചയില്‍ ഭക്ഷ്യവിലക്കയറ്റ നിരക്ക് 10.39 ആയിട്ടാണ് ഇടിഞ്ഞിരിക്കുന്നത്.

11.49 ശതമാനത്തില്‍ നിന്നാണ് നിരക്ക് ഇടിഞ്ഞത്. പച്ചക്കറികള്‍,പാല്‍ എന്നിവയുടെ വിലയിലുണ്ടായ കുറവാണ് നിരക്കില്‍ പ്രതിഫലിച്ചിരിക്കുന്നത്.

ഉള്ളിയുടെ വിലനിരക്ക് 16.3 ശതമാനമായി കുറഞ്ഞിട്ടുണ്ട്. പച്ചക്കറികളുടെ മൊത്തം വിലനിരക്കിലും 6.03 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പണപ്പെരുപ്പ നിരക്കിന്റെ ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ഭക്ഷ്യബന്ധിത വിലക്കയറ്റ നിരക്കിലും മാറ്റം വരാന്‍ സാധ്യതയുണ്ട്.

അതിനിടെ മാര്‍ച്ച് 17ന് റിസര്‍വ് ബാങ്ക് അതിന്റെ വായ്പാ നയവിശകലന യോഗം വിളിച്ചുചേര്‍കത്തിട്ടുണ്ട്.