ന്യൂദല്‍ഹി: രാജ്യത്തെ ഭക്ഷ്യ വിലപ്പെരുപ്പത്തില്‍ വീണ്ടും ഇടിവ്. മേയ് ഏഴുവരെയുള്ള കണക്കുകളനുസരിച്ച് നിരക്ക് 7.47 ശതമാനത്തിലേക്കാണ് ഇടിഞ്ഞിരിക്കുന്നത്.

തൊട്ടുമുമ്പുള്ള ആഴ്ച്ച ഭക്ഷ്യ വിലപ്പെരുപ്പ നിരക്ക് 7.70 ശതമാനമായിരുന്നു. 2009 മാര്‍ച്ചിനുശേഷം ഉണ്ടാകുന്ന ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഏപ്രിലില്‍ നിരക്ക് 8.66 ശതമാനമായിരുന്നു. റിസര്‍വ്വ് ബാങ്ക് പ്രതീക്ഷിച്ച നിരക്കിലും ഉയരത്തില്‍ വിലപ്പെരുപ്പം രേഖപ്പെടുത്തിയത് സാമ്പത്തികവിദഗ്ധരെ ആശങ്കയിലാക്കിയിരുന്നു.

നല്ല മണ്‍സൂണ്‍ ലഭിക്കുന്നത് ഭക്ഷ്യോല്‍പ്പാദനം വര്‍ധിപ്പിക്കുമെന്നും ഇത് നിരക്ക് നിയന്ത്രണത്തില്‍കൊണ്ടുവരുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ഉയരുന്ന പണപ്പെരുപ്പ നിരക്ക് പിടിച്ചുനിര്‍ത്താനായി റിസര്‍വ്വ് ബാങ്ക് സുപ്രധാന നിരക്കുകളില്‍ വര്‍ധന വരുത്തിയിരുന്നു.