Administrator
Administrator
ഭക്ഷ്യവില സൂചിക കുറഞ്ഞു
Administrator
Thursday 1st December 2011 3:14pm

ന്യൂദല്‍ഹി: രാജ്യത്തെ ഭക്ഷ്യവില സൂചിക വീണ്ടും കുറഞ്ഞു. നവംബര്‍ 19ന് അവസാനിച്ച ആഴ്ചയില്‍ 8 ശതമാനമായാണ് വിലപ്പെരുപ്പം കുറഞ്ഞിരിക്കുന്നത്. തൊട്ടുമുന്‍പത്തെ ആഴ്ചയിലെ അവലോകനത്തില്‍ ഭക്ഷ്യ വിലപ്പെരുപ്പം 9.01 ശതമാനമായിരുന്നു.

ഉരുളക്കിഴങ്ങ്, ഉള്ളി, ഗോതമ്പ് മുതലായ ഭക്ഷ്യ വസ്തുക്കള്‍ക്ക് വില കുറഞ്ഞതാണ് ഭക്ഷ്യവിലപ്പെരുപ്പം കുറച്ചത്. എന്നാല്‍ വാര്‍ഷിക കണക്കനുസരിച്ച് ഇവയുടെ വില ഉയര്‍ന്നു നില്‍ക്കുകയാണ്. ഉള്ളിക്ക് വില 40.65 ശതമാനവും ഉരുളക്കിഴങ്ങിന് 10.98 ശതമാനവും കുറഞ്ഞു. ഗോതമ്പിന് വില 4.71 ശതമാനം താഴ്ന്നു.

മൊത്തവില സൂചികയെ ബാധിക്കുന്ന അവശ്യ വസ്തുക്കളുടെ വിലക്കയറ്റം മുന്‍ ആഴ്ചയിലെ 9.08 ശതമാനത്തില്‍ നിന്നും 7.74 ശതമാനമായി കുറഞ്ഞു. മൊത്തംവില സൂചികയുടെ 20% നിശ്ചയിക്കുന്നത് അവശ്യവസ്തുക്കളുടെ വിലയാണ്.

ഒക്ടോബര്‍ മാസത്തിലും പണപ്പെരുപ്പം ഒമ്പത് ശതമാനത്തിന് മുകളിലായിരുന്നു. ഇത് ആറ് ശതമാനത്തിന് താഴെയെത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ഫലം കണ്ടുതുടങ്ങിയെന്നാണ് സൂചന.

Malayalam News
Kerala News in English

Advertisement