ന്യൂദല്‍ഹി: രാജ്യത്തെ ഭക്ഷ്യപണപ്പെരുപ്പത്തില്‍ കുറവ് രേഖപ്പെടുത്തി. ജൂലൈ 10 ന് അവസാനിച്ച കണക്കുകളനുസരിച്ച് പണപ്പെരുപ്പ നിരക്ക് 12.47 ശതമാനത്തിലെത്തി. ഉരുളക്കിഴങ്ങ്, ഉള്ളി എന്നിവയുടെ വിലയിലുണ്ടായ കുറവാണ് പണപ്പെരുപ്പം താഴാനിടയാക്കിയത്.

പച്ചക്കറികളുടെ വിലയില്‍ 9.92 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. ധാന്യങ്ങളുടെ വിലയില്‍ 23.79 ശതമാനവും ഗോതമ്പിന്റെ വിലയില്‍ 5.81 ശതമാനവും ഉയര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷമാദ്യം ഭക്ഷ്യപണപ്പെരുപ്പം 16 ശതമാനത്തിലെത്തിയിരുന്നു.