Administrator
Administrator
ഫൊക്കാസയുടെ മധ്യസ്ഥതയില്‍ ഡ്രൈവറും സ്‌പോണ്‍സറും തമ്മിലുള്ള സംഘര്‍ഷം അവസാനിച്ചു
Administrator
Saturday 1st February 2014 12:56am

fokasa-org

അറേബ്യ: ഫൊക്കാസയുടെയും സൗദി പോലീസിന്റെയും  മധ്യസ്ഥതയില്‍  ഇന്ത്യാക്കാരനായ ഹൗസ് ഡ്രൈവറും സ്‌പോണ്‍സറും തമ്മിലുള്ള സംഘര്‍ഷം സൌഹൃദപരമായി അവസാനിച്ചു.

കൊല്ലം സ്വദേശിയായ അജി കഴിഞ്ഞ ഒരു വര്‍ഷമായി വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെ സൗദി സ്വദേശിയുടെ ഹൗസ് െ്രെഡവറായി ജോലി ചെയ്യുകയായിരുന്നു. രണ്ടാഴ്ച മുമ്പാണ് ഇവര്‍ക്കിടയില്‍ തര്‍ക്കമുടലെടുത്തത്.

തന്റെ മുറിയില്‍ ഭക്ഷണം കഴിക്കുകയായിരുന്ന അജിയോടു ഉടനെതന്നെ തന്റെ വണ്ടി കഴുകാന്‍ സ്‌പോണ്‍സറുടെ മകന്‍ അബ്ദുള്‍ അസീസ് ആവശ്യപ്പെടുകയായിരുന്നു. ഭക്ഷണം കഴിഞ്ഞിട്ട് ചെയ്യാമെന്ന് അജി അറിയിച്ചിട്ടും ഉടനെ കാര്‍ കഴുകണമെന്ന് അബ്ദുള്‍ അസീസ് ശഠിക്കുകയും തര്‍ക്കത്തിന് കാരണമാവുകയും ചെയ്തു.

വാക്ക് തര്‍ക്കത്തിനൊടുവില്‍ അബ്ദുള്‍ അസ്സിസ് തന്റെ സുഹൃത്തുക്കളെ വിളിച്ചു വരുത്തുകയും അജിയെ മര്‍ദിക്കുകയും ചെയ്തു. മര്‍ദ്ദനത്തെതുടര്‍ന്ന് തലക്കും കഴുത്തിനും കൈക്കും മുറിവേല്‍പ്പിക്കുകയും ചെയ്തു.

നിസ്സഹായനായ അജി സുഹൃത്തുക്കളുടെ സഹായത്തോടെ സാമൂഹ്യ പ്രവര്‍ത്തകനും ഫൊക്കാസ ട്രെഷററുമായ റാഫി പാങ്ങോടിനെ ബന്ധപ്പെടുകയും റാഫിയുടെ നിര്‍ദേശപ്രകാരം ബത്തയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു.

തുടര്‍ന്ന് റാഫി അജിയെ നസീം നഖീല്‍ പോലീസ് സ്‌റേഷനില്‍ കൊണ്ടുപോവുകയും പരാതി രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. സ്‌പോണ്‍സറുടെ മകനെ പോലീസ് വിളിച്ചു വരുത്തുകയും ലോക്കപ്പില്‍ അടക്കുകയും ചെയ്തു.

റിയാദിനു പുറത്തായിരുന്ന സ്‌പോണ്‍സര്‍ അടുത്ത ദിവസം വന്നാലുടനെ പ്രശ്‌നം പരിഹരിക്കാമെന്നു ഉറപ്പുകൊടുത്തതിന്റെ അടിസ്ഥാനത്തില്‍ അജിയും റാഫിയും മടങ്ങി.

പിറ്റേ ദിവസം സ്‌പോന്‍സര്‍ വന്നയുടനെ അജിയെയും റാഫിയെയും  ക്യാപ്റ്റന്‍ സ്‌റ്റെഷനില്‍ വിളിച്ചുവരുത്തി ചര്‍ച്ച നടത്തി. അതിന്റെ അടിസ്ഥാനത്തില്‍ മിച്ചമുള്ള ശമ്പളവും വിമാന ടിക്കറ്റും നല്‍കി അടുത്ത ദിവസം തന്നെ അജിയെ എക്‌സിറ്റില്‍ നാട്ടിലയക്കാന്‍ തീരുമാനമായി.

പ്രശ്‌നം തീര്‍ന്നതോടെ അതുവരെ ലോക്കപ്പിലായിരുന്ന അബ്ദുള്‍ അസീസിനെ മോചിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ശ്രീലങ്കന്‍ വിമാനത്തില്‍ സ്വദേശത്തേക്ക് അജി മടങ്ങി. റാഫിയുടെയും ഫൊക്കാസയുടെയും ഇടപെടലിനെയും ചെയ്ത സേവനത്തെയും അജി പ്രകീര്‍ത്തിച്ചു.

Advertisement