എഡിറ്റര്‍
എഡിറ്റര്‍
ശമ്പളം ലഭിക്കാത്ത മലയാളി വനിത തൊഴിലാളികള്‍ക്ക് അടിയന്തര സഹായധനം നല്‍കണം: ഫൊകാസ
എഡിറ്റര്‍
Friday 21st March 2014 9:15pm

saudi-riyadh

റിയാദ്: സൗദി അറേബ്യയില്‍ ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് സമരം ചെയ്തിരുന്ന മലയാളി വനിത ശുചീകരണ തൊഴിലാളികള്‍ക്ക് ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് (ഐ.സി.ഡബ്ല്യൂ) നിന്ന് അടിയന്തര സഹായധനം നല്‍കാന്‍ റിയാദിലെ ഇന്ത്യന്‍ എംബസ്സിയ്ക്ക് നിര്‍ദേശം നല്‍കണമെന്ന് ഫൊക്കാസ കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവിയോട്  ആവശ്യപ്പെട്ടു.

തലസ്ഥാനമായ റിയാദില്‍ നിന്നും 1200 കിലോമീറ്റര്‍ അകലെ അല്‍ ജവ്ഫ് പ്രവിശ്യയില്‍ പെട്ട തബര്‍ജല്‍ ജനറല്‍ ആശുപത്രിയിലെ 11 മലയാളി വനിത തൊഴിലാളികളാണ് ശമ്പളമില്ലാത്തതിനെത്തുടര്‍ന്ന് ഭക്ഷണത്തിന് പോലും മറ്റുള്ളവരോട് യാചിക്കേണ്ട  അവസ്ഥയില്‍ എത്തിയിരിക്കുന്നത്.

കമ്പനി മാനേജ്‌മെന്റിന് സഹായകരമാകുന്ന തരത്തില്‍ ശമ്പളം വാങ്ങിക്കൊടുക്കുന്നതിന് ഒരു നടപടിയും എടുക്കാതെ തൊഴിലാളികളെ ജോലിക്കിറങ്ങാന്‍ എംബസ്സി നിര്‍ബന്ധിക്കുകയാണെന്ന് തൊഴിലാളികള്‍ ആരോപിച്ചു.

ഇതിനിടെ തൊഴിലാളികളെ നിര്‍ബന്ധിച്ച് സ്ഥലം മാറ്റാന്‍ അല്‍ ജലാല്‍ കമ്പനി മാനേജ് മെന്റ് ശ്രമിക്കുകയാണെന്നും തൊഴിലാളികള്‍ പറഞ്ഞു.

മണിയമ്മ രാജന്‍, വിലാസിനി, ഫാത്തിമ ബീവി, സുമംഗല, ശെല്‍വ നടരാജന്‍, സുനിതാ സലിം, സുഹറ അഷ്‌റഫ്, സുമാ ലക്ഷ്മി, ബീവി ബഷീര്‍, വിജയ ലക്ഷ്മി, കൗമ എന്നിവരാണ് ശമ്പളമില്ലാതെ ബുദ്ധിമുട്ടിലായത്. ഇവരുടെ പ്രശ്‌നത്തില്‍ പ്രവാസകാര്യ മന്ത്രി വയലാര്‍ രവി ഇടപെടണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു.

Advertisement