എഡിറ്റര്‍
എഡിറ്റര്‍
ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തേണ്ട പ്രവാസി വിഷയം: ഫൊക്കാസ പ്രത്യേകയോഗം വിളിക്കുന്നു
എഡിറ്റര്‍
Sunday 19th January 2014 3:07pm

fokasa-org

സൗദി അറേബ്യ: വരുന്ന ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി അവതരിപ്പിക്കാന്‍ സാധ്യതയുള്ള കേന്ദ്രസംസ്ഥാന ബട്ജറ്റുകളില്‍ ഉള്‍പ്പെടുത്തേണ്ട പ്രധാനപ്പെട്ട പ്രവാസി വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി  സംഘടനാപ്രതിനിധികളുടെയും ഈ വിഷയത്തില്‍ താല്‍പ്പര്യമുള്ള വ്യക്തികളുടെയും ഒരു യോഗം വിളിച്ചു ചേര്‍ക്കാന്‍ ഫൊക്കാസ (ഫെഡറേഷന്‍ ഓഫ് കേരള അസോസ്സിയേഷന്‍സ് ഇന്‍ സൗദി അറേബ്യ) തീരുമാനിച്ചിരിക്കുന്നു.

സൗദി അറേബ്യയിലെയും മറ്റു വിദേശ രാജ്യങ്ങളിലെയും പ്രവാസി ഭാരതീയരെ ബാധിക്കുന്ന വിവിധ സാമൂഹ്യ സാംസ്‌കാരികവിദ്യാഭ്യാസ മേഖലയിലുള്ള വിഷയങ്ങളാണ് പൊതുവില്‍ യോഗം ചര്‍ച്ച ചെയ്യുന്നത്.

യോഗത്തില്‍ ഉയര്‍ന്നു വരുന്ന വിഷയങ്ങള്‍ ക്രോഡീകരിച്ചു കേന്ദ്ര സംസ്ഥാന ധനകാര്യ മന്ത്രിമാര്‍ക്ക് എത്രയും പെട്ടെന്ന് അയച്ചുകൊടുക്കാനാണ് ഫൊക്കാസയുടെ തീരുമാനം.

വരുന്ന ശനിയാഴ്ച (ജനുവരി ഇരുപത്തഞ്ചാം തീയതി) രാത്രി എട്ടു മണിക്ക്  ബത്ത ഷിഫ അല്‍ ജസീറ ക്‌ളിനിക് ഹാളിലാണ് (മൂന്നാം നില) യോഗം നടക്കുന്നത്.

വരുന്ന ഏപ്രില്‍-മെയ് മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന പതിനാറാം ലോക് സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തയ്യാറാക്കുന്ന ബട്ജറ്റ്  70 ലക്ഷത്തോളം വരുന്ന ഗള്‍ഫ് പ്രവാസി ഇന്ത്യാക്കാരെയും അവരെ ആശ്രയിച്ചു കഴിയുന്ന കോടിക്കണക്കിനു ഇന്ത്യാക്കാരെ സംബന്ധിച്ചും വളരെ നിര്‍ണായകമാണ്.

ഫൊക്കാസ (ഫെഡറേഷന്‍ ഓഫ് കേരള അസോസ്സിയേഷന്‍സ് ഇന്‍ സൗദി അറേബ്യ) വിളിച്ചു ചേര്‍ക്കുന്ന ഈ വളരെ പ്രധാനപ്പെട്ട യോഗത്തില്‍ എല്ലാ സംഘടനാ ഭാരവാഹികളെയും വിഷയത്തില്‍ താല്‍പ്പര്യമുള്ള എല്ലാ വ്യക്തികളെയും ക്ഷണിച്ചുകൊള്ളുന്നു.

Advertisement