എഡിറ്റര്‍
എഡിറ്റര്‍
ശമ്പളം നല്‍കാത്തതില്‍ ഇന്ത്യന്‍ വനിത തൊഴിലാളികളുടെ സമരം: ഇന്ത്യന്‍ എംബസി നടപടിയെടുക്കണമെന്ന് ഫൊകാസ
എഡിറ്റര്‍
Wednesday 19th March 2014 7:58pm

saudi-riyadh

റിയാദ്:  ശമ്പളം കിട്ടാത്തതിനെത്തുടര്‍ന്ന് ഇന്ത്യന്‍ വനിത ശുചീകരണ തൊഴിലാളികള്‍ നടത്തുന്ന സമരത്തെ തുടര്‍ന്ന് ഇന്ത്യന്‍ എംബസി നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഫൊകാസ ഇന്ത്യന്‍പ്രവാസികാര്യ മന്ത്രാലയത്തിന് കത്തയച്ചു.

സക്കാക്കയ്ക്കടുത്തുള്ള തബര്‍ജാല്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന 11 മലയാളികളായ വനിത തൊഴിലാളികളാണ് സമരം നടത്തുന്നത്. കഴിഞ്ഞ ഒന്‍പത് മാസമായി ഇവര്‍ക്ക് ശമ്പളം ലഭിച്ചിട്ടില്ല.

800 സൗദി റായാലാണ്(13000 രൂപ) ഇവരുടെ മാസ ശമ്പളം. അതേ സമയം ബംഗ്ലാദേശ്, ശ്രീലങ്ക, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലെ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കിയിട്ടുണ്ടെന്നും ഇന്ത്യന്‍ തൊഴിലാളികള്‍ക്കെതിരെ കമ്പനി വിവേചനം കാണിക്കുകയാണെന്നും അവര്‍ പറഞ്ഞു.

അല്‍-ജലാല്‍ കമ്പനിയ്ക്ക് കീഴില്‍ നാല് വര്‍ഷം മുതല്‍ രണ്ടര വര്‍ഷം വരെയായി ജോലി ചെയ്യുന്നവരാണ് ഇവര്‍.

അതേസമയം കോണ്‍ട്രാക്റ്റ് അവസാനിക്കുന്ന രണ്ട് വര്‍ഷത്തെ കാലാവധി കഴിഞ്ഞിട്ടും തങ്ങള്‍ക്ക് അവധി അനുവദിച്ചില്ലെന്നും ഇവര്‍ പറയുന്നു,

Advertisement