Categories

ഫോക്‌സ്‌വാഗന്‍ പസാറ്റും പോയി

fox

ഹോണ്ട അക്കോര്‍ഡിനു പിന്നാലെ മറ്റൊരു പ്രീമിയം സെഡാനായ ഫോക്‌സ്‌വാഗന്‍ പസാറ്റ് ഇന്ത്യന്‍ വിപണിയോടു വിടചൊല്ലി.

വാങ്ങാന്‍  ആളില്ലാത്തതാണ് പസാറ്റിന്റെ പിന്‍മാറ്റത്തിന്റെയും കാരണം. ഈ വര്‍ഷം ജൂണ്‍  നവംബര്‍ കാലയളളില്‍ വെറും 235 എണ്ണമായിരുന്നു പസാറ്റിന്റെ വില്‍പ്പന. കഴിഞ്ഞ രണ്ടുമാസത്തിനിടെ ഒരെണ്ണം പോലും വില്‍പ്പന നടന്നില്ല.

രണ്ട് ലീറ്റര്‍ ടിഡിആ ഡീസല്‍ എന്‍ജിനുള്ള പസാറ്റിന് 26 ലക്ഷം രൂപ  32 ലക്ഷം രൂപയാണ് ഇന്ത്യയില്‍ വില.

നിസാന്‍ ടിയാന , ഹ്യുണ്ടായി സൊനാറ്റ , സ്‌കോഡ സുപ്പര്‍ബ് , ടൊയോട്ട കാംമ്രി എന്നിവയ്ക്ക് എതിരാളിയായി 2010 ലാണ് പസാറ്റ് ഇന്ത്യന് വിപണിയിലെത്തിയത്.

കുറഞ്ഞ വിലയ്ക്ക് ഔഡി എ 66 നു സമാനമായ യാത്രാസുഖവും സ്ഥലസൗകര്യവും ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് നിര്‍മിച്ച മോഡലാണ് പസാറ്റ്.

ആഗോളവിപണിയില്‍ പസാറ്റ് ഫോക്‌സ്‌വാഗന്റെ ബെസ്റ്റ് സെല്ലിങ് മോഡലാണ്. എന്നാല്‍ ഇന്ത്യയില്‍ സ്‌കോഡ സുപ്പര്‍ബിനെ വില്‍പ്പനയില്‍ പിന്നാലാക്കാന്‍  പസാറ്റിനു കഴിഞ്ഞിരുന്നില്ല.

Autobeatz

Tagged with: