എഡിറ്റര്‍
എഡിറ്റര്‍
ഫോക്‌സ്‌വാഗന്‍ ആസ്ഥാന മന്ദിരം മാറ്റുന്നു
എഡിറ്റര്‍
Wednesday 21st November 2012 2:16pm

ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗന്റെ ഇന്ത്യയിലെ ആസ്ഥാനം മുംബൈ അന്ധേരിയിലെ പുതിയ ഓഫിസ് സമുച്ചയത്തിലേക്ക് മാറ്റുന്നു. മിക്കവാറും ഏപ്രിലോടെ ഓഫിസ് മാറ്റം പൂര്‍ത്തിയാവുമെന്നാണ് സൂചന.

Ads By Google

ഇതുവരെ ബാന്ദ്ര കുര്‍ല കോംപ്ലക്‌സിലെ മേക്കര്‍ മാക്‌സിറ്റി എന്ന കെട്ടിടത്തിലാണ് ഫോക്‌സ്‌വാഗന്റെ ഇന്ത്യ ഓഫിസ് പ്രവര്‍ത്തിച്ചിരുന്നത്. കൂടാതെ കമ്പനിയുടെ എച്ച്. ആര്‍., ഫിനാന്‍സ് വിഭാഗങ്ങള്‍ ബാന്ദ്ര കുര്‍ല കോംപ്ലക്‌സിന് സമീപത്തുള്ള മറ്റൊരു കെട്ടിടത്തിലും പ്രവര്‍ത്തിക്കുന്നുണ്ട്.

സില്‍വര്‍ ഉട്ടോപിയ എന്ന പേരുള്ള കെട്ടിടത്തില്‍ ഒരു ലക്ഷത്തിലേറെ ചതുരശ്ര അടി സ്ഥലമാണ് കമ്പനി ഓഫിസിനായി പാട്ടത്തിനെടുത്തിരിക്കുന്നത്.

ഓട്ടോ ഫിനാന്‍സ്, യൂസ്ഡ് കാര്‍ ബിസിനസ് അടക്കം ഫോക്‌സ്‌വാഗന്റെ ഇന്ത്യയിലെ എല്ലാ സംരംഭങ്ങളുടെയും ഓഫിസ് അന്ധേരിയിലെ പുതിയ സമുച്ചയത്തിലേക്ക് മാറുന്നുണ്ട്. തുടക്കത്തില്‍ അഞ്ച് വര്‍ഷക്കാലത്തേക്ക് ചതുരശ്ര അടിക്ക് 130 രൂപ മാസവാടക നല്‍കിയാണ് ഫോക്‌സ്‌വാഗന്‍ പുതിയ ഓഫിസ് സ്വന്തമാക്കിയത്.

ഫോക്‌സ്‌വാഗന്‍ ഗ്രൂപ് ബ്രാന്‍ഡുകളായ ഫോക്‌സ്‌വാഗന്‍, സ്‌കോഡ, ഔഡി, പോര്‍ഷെ, ലംബോര്‍ഗ്‌നി തുടങ്ങിയവയ്ക്കും 1.05 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള പുതിയ ഓഫിസില്‍ ഇടമുണ്ടാവും.

ആഗോളതലത്തില്‍ വര്‍ഷം തോറും 80 ലക്ഷത്തിലേറെ കാറുകള്‍ വില്‍ക്കുന്ന പ്രമുഖ വാഹന നിര്‍മാതാക്കളാണെങ്കിലും ഇന്ത്യന്‍ വിപണിയില്‍ കാര്യമായ സ്വാധീനം കൈവരിക്കാന്‍ ഫോക്‌സ്‌വാഗന് ഇതുവരെ സാധിച്ചിട്ടില്ല.

ഹിന്ദുസ്ഥാന്‍ യൂണിലീവര്‍, ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങിയ കമ്പനികളുടെ കോര്‍പറേറ്റ് ആസ്ഥാന മന്ദിരങ്ങളുടെ സമീപത്തേക്കാണ് ഫോക്‌സ്‌വാഗന്റെ ഓഫിസും എത്തുന്നത്.

ഔഡി, ബെന്റ്‌ലി, ബ്യുഗാട്ടി, ലംബോര്‍ഗ്‌നി, പോര്‍ഷെ, സ്‌കോഡ, ഫോക്‌സ്‌വാഗന്‍ എന്നീ ഏഴ് ബ്രാന്‍ഡുകള്‍ രംഗത്തുണ്ടെങ്കിലും ഇന്ത്യയിലെ വാര്‍ഷിക വില്‍പ്പന ഒരു ലക്ഷം യൂണിറ്റില്‍ താഴെയാണ്.

Advertisement