ലക്‌നൗ: കനത്ത മഞ്ഞില്‍ ഉത്തര്‍പ്രദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. കാളിന്ദി എക്‌സ്പ്രസും ശ്രാംശക്തി എക്‌സപ്രസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രാവിലെ 8.15 ഓടെയായിരുന്നു അപകടം.

ശ്രാംശക്തിയുടെ അവസാനഭാഗത്തെ രണ്ട് കോച്ചുകള്‍ പൂര്‍ണമായി തകര്‍ന്നു. കഴിഞ്ഞയാഴ്ച കനത്ത മഞ്ഞില്‍ മൂന്നിടങ്ങളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചിരുന്നു.
കനത്ത മൂടല്‍ മഞ്ഞിനാല്‍ സംസ്ഥാനത്ത് റോഡ് ഗതാഗതവും താറുമാറായിട്ടുണ്ട്. കനത്ത മൂടല്‍ മഞ്ഞിനാല്‍ 15 ലധികം വാഹനള്‍ അപകത്തില്‍ പെടുകയുമുണ്ടായി.