കൊച്ചി:  കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് നെടുമ്പശ്ശേരിയില്‍ ഇറങ്ങേണ്ട ആറ് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. മുബൈ, ദോഹ, ബഹറിന്‍, അബുദാബി, ദുബായി, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നും വന്ന വിമാനങ്ങളാണ് കരിപ്പൂരിലേക്ക് വഴിതിരിച്ചുവിട്ടത്.

രാവിലെ മുതല്‍ നെടുമ്പാശ്ശേരിയില്‍ നിന്നും ഒരു വിമാനം പോലും പോയിട്ടില്ല. പത്തുമണിയോടെ കാര്യങ്ങള്‍ പുനസ്ഥാപിക്കാന്‍ കഴിയുമെന്നാണ് എയര്‍പോര്‍ട്ട് അധികൃതരുടെ വിശ്വാസം. പകരം സംവിധാനങ്ങള്‍ കാര്യക്ഷമമല്ലാത്തതിനാലാണ് ബുദ്ധിമുട്ടുകള്‍ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.