Categories

മഞ്ഞ്; ട്രെയിനുകള്‍ കൂട്ടിമുട്ടി പത്ത് മരണം

fog-accident-delhiന്യൂദല്‍ഹി: ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍ മഞ്ഞില്‍ അകപ്പെട്ട് ജനജീവിതം താളം തെറ്റുന്നു. മഞ്ഞില്‍പ്പെട്ട് വത്യസ്തയിടങ്ങളില്‍ ട്രെയിനുകള്‍ കൂട്ടിമുട്ടി. പത്തുപേര്‍ മരിക്കുകയും 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 15 പേരുടെ നില ഗുരുതരമാണ്. കാണ്‍പൂരിനടുത്ത പാങ്കി റെയില്‍വെ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന പ്രയാഗ്‌രാജ് എക്‌സ്പ്രസിനു മേല്‍ ഗൊരഖ്ധാം എക്‌സ്പ്രസ് വന്നിടിച്ചാണ് 10 പേര്‍ കൊല്ലപ്പെട്ടത്. ഇവരില്‍ ഏഴ് പേര്‍ പുരുഷന്‍മാരും മൂന്നു പേര്‍ സ്ത്രീകളുമാണ്.

യു പിയിലെ ഇറ്റാവക്കടുത്ത് സരൈഭോപാട്ട് റെയില്‍വേസ്‌റ്റേഷനില്‍ ലിഖാവി എക്‌സ്പ്രസ് മഗധ എക്‌സ്പ്രസുമായി കൂട്ടിയിടിച്ചുയതാണ് മറ്റൊരു അപകടം. മൂന്നാമത്തെ അപകടത്തില്‍ സരയു എക്‌സ്പ്രസ് ആളില്ലാത്ത ലെവല്‍ക്രോസില്‍ വെച്ച് ഒരു ട്രാക്ടര്‍ ട്രോളിയില്‍ ഇടിച്ചുകയറുകയായിരുന്നു. മരിച്ചവരുടെ ആശ്രിതര്‍ക്ക് 5 ലക്ഷവും, ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരുലക്ഷവും, സാരമായി പരിക്കേറ്റവര്‍ക്ക് പതിനായിരം രൂപയും നല്‍കാന്‍ റെയില്‍വേ മന്ത്രാലയം ഉത്തരവിട്ടു.

മൂടല്‍മഞ്ഞ് കാലത്ത് വിമാന സര്‍വ്വീസുകളേയും ബാധിച്ചു. ദല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനതാവളത്തില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ രാവിലെ പൂര്‍ണ്ണമായി താളംതെറ്റി. 13 അന്താരാഷ്ട്ര വിമാനങ്ങള്‍ തിരിച്ചുവിട്ടതായി എയര്‍പോര്‍ട്ട് വൃത്തങ്ങള്‍ അറിയിച്ചു. പുലര്‍ച്ചെ മൂന്നു മണിക്കു ശേഷം മൂന്നു മണിക്കൂറോളം വിമാന സര്‍വ്വീസ് സ്തംഭിച്ചു.

fog-train-accident

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

‘ഹേ ഗൂഢാലോചനക്കാരെ നിങ്ങള്‍ക്ക് സഖാവിനെ കൊല്ലാനാവും, പക്ഷേ ചതി കൊണ്ട് തോല്‍പ്പിക്കാനാകില്ല’; ആശുപത്രിക്കിടക്കയില്‍ നിന്ന് കൈചുരുട്ടി മുദ്രാവാക്യം വിളിച്ച് ഉമ്മന്‍ ചാണ്ടിയുടെ നാട്ടുകാരി

കോട്ടയം: കേരളം ആകാംഷയോടെയായിരുന്നു ലാവ്‌ലിന്‍ കേസിലെ ഹൈക്കോടതി വിധിയ്ക്ക് കാത്തിരുന്നത്. ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റവിമുക്തനാണെന്ന കോടതി പ്രഖ്യാപിച്ചു. പിണറായിയുടെ വിജയത്തില്‍ പാര്‍ട്ടിക്കാരായവരും അല്ലാത്തവരുമൊക്കെ ആഹ്ലാദിച്ചു. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തയായ ഒരാള്‍ ഉണ്ടായിരുന്നു അതും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മണ്ഡലമാ

‘എത്രയെത്ര വാര്‍ത്താബോംബുകള്‍ പൊട്ടിച്ചിട്ടുണ്ട് പഹയന്‍മാരേ നിങ്ങള്‍.!; ധൈര്യമുണ്ടോ ആ വാര്‍ത്തകളൊക്കെ ഒന്നുകൂടി തനിച്ചിരുന്നു കേള്‍ക്കാന്‍ ?’; ലാവ്‌ലിന്‍ വിധിയില്‍ മാധ്യമങ്ങളോട് ടി.എം ഹര്‍ഷന്‍

കോഴിക്കോട്: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിധി ശരിവെച്ച ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി മാധ്യമ പ്രവര്‍ത്തകനായ ടി.എം ഹര്‍ഷന്‍.'പ്രമുഖ' ചാനലുകളിലെ പ്രമുഖറിപ്പോര്‍ട്ടര്‍മാര്‍ ചാനല്‍ ലൈബ്രറികളിലേയ്ക്ക് ചെല്ലണം. ഫയലില്‍ 'ലാവലിന്‍' എന്ന് സേര്‍ച്ച് ചെയ്താല്‍ പഴയ വാര്‍ത്തകള്‍ അടപടലേ ഇടിഞ്ഞുവീണുകിട്ടും. ഓരോന്നും കണ്ടുന