ദല്‍ഹി: ഇന്റര്‍നെറ്റ് ബാങ്കിംഗ് കൂടുതല്‍ വിപുലീകരിക്കാന്‍ കേന്ദ്രധനമന്ത്രി പ്രണബ് മുഖര്‍ജി ബാങ്കുകളോട് ആവശ്യപ്പെട്ടു. സാധാരണക്കാര്‍ക്ക് കൂടി ഗുണം ലഭിക്കുന്ന രീതിയില്‍ ഇന്റര്‍നെറ്റ് ബാങ്കിങ്ങില്‍ പരിഷ്‌കാരം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ഓറിയന്റെ ബാങ്ക് ഓഫ് കൊമേഴ്‌സിന്റെ പുതിയ ഓഫീസ് ഉദ്ഘാടനത്തിനായി ഗുര്‍ഗൗണില്‍ എത്തിയതായിരുന്നു അദ്ദേഹം. 2012-13ലേക്ക് ബാങ്കുകളുടെ  മൂലധന ആസ്തി വര്‍ധിപ്പിക്കുന്നതിനുള്ള  എല്ലാ നീക്കങ്ങളും സര്‍ക്കാര്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

2010-11 സാമ്പത്തിക വര്‍ഷത്തില്‍ 20,157 കോടി രൂപയുടെ സഹായം നല്‍കിയെന്നും പ്രണബ് അറിയിച്ചു.

ഒ.ബി.സിയുടെ 70 സ്ഥാപകദിനത്തിലായിരുന്നു പുതിയ ഓഫീസ് ഉദ്ഘാടനം. പുതിയ ഓഫീസില്‍ എ.ടി.എം, ഡെപ്പോസിറ്റ് ചെക്ക്, ഡ്രാഫ്റ്റ്, ഇന്റര്‍നെറ്റ് ബാങ്കിംഗ് തുടങ്ങിയ സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.

ഹരിയാനയില്‍ കോര്‍പ്പറേറ്റ് ഓഫീസുള്ള ഏക് പൊതുമേഖലാ ബാങ്കാണ് ഒ.ബി.സി എന്ന് ബാങ്കിന്റെ എം.ഡി നഗേഷ് പിധാ പറഞ്ഞു.