ന്യൂദല്‍ഹി: യുകെയുമായുള്ള സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നടക്കുന്ന മന്ത്രിതല ചര്‍ച്ചകള്‍ക്കായി  ധനമന്ത്രി പ്രണാബ് മുഖര്‍ജി ഇന്ന് ലണ്ടനിലേക്ക് യാത്ര തിരിക്കുന്നു. ഇന്ത്യയും യുകെയും തമ്മില്‍ നടക്കുന്ന സാമ്പത്തിക ധനകാര്യ സംഭാഷണങ്ങളുടെ നാലാം ഘട്ട മന്ത്രിതല യോഗത്തില്‍ ധനമന്ത്രി പങ്കെടുക്കും.

പ്രധാനമായും വിദ്യഭ്യാസം, സാമ്പത്തികം എന്നീ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുകയാണ് സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ അടിസ്ഥാന സൗകര്യങ്ങളുടെ ഉന്നമനം, ആഗോള,അഭ്യന്തര സാമ്പത്തിക പരിഷകാരങ്ങള്‍ എന്നീ വിഷയങ്ങളിലും ചര്‍ച്ച നടത്തും.

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എക്കണോമിക്‌സ് അഫയേഴ്‌സ് സെക്രട്ടറി ആര്‍.ഗോപാലന്‍, ചീഫ് എക്കണോമിക് അെൈഡ്വാസൈര്‍ കൗശിക് ബസു, സെബി ചെയര്‍മാന്‍ യു.കെ.സിന്‍ഹ എന്നിവരും മന്ത്രിയുടെ സംഘത്തിലുണ്ട്. രണ്ട് ദിവസത്തെ ചര്‍ച്ചകള്‍ക്ക് ശേഷം ജൂലൈയ് 26ഓയ് കൂടിയേ മന്ത്രിയും സംഘവും തിരിച്ചെത്തുകയുള്ളൂ.