Categories

Headlines

ഇനി പറക്കാം, ആകാശത്തും ഭൂമിയിലും

വാഷിംഗ്ടണ്‍: ആകാശത്തും ഭൂമിയിലും ഒരുപോലെ സഞ്ചരിക്കാന്‍ സഹായിക്കുന്ന ഒരു വാഹനം! ജയിംസ് ബോണ്ട് സിനിമയിലെ രംഗമാണെന്നുകരുതി തള്ളിക്കളയാന്‍ വരട്ടെ, പുതിയ പറക്കും കാറിന്റെ ഡിജിറ്റല്‍ മാതൃക അമേരിക്കയില്‍ പുറത്തിറക്കിക്കഴിഞ്ഞു.

ടെറാഫ്യൂജിയ കമ്പനിയാണ് മാതൃക പുറത്തിറക്കിയിരിക്കുന്നത്. മടക്കിവയ്ക്കാവുന്ന ചിറകുകളാണ് കാറിന്റെ പ്രത്യേകത. ‘കോക്പിറ്റി’ ലിരുന്നുകൊണ്ടുതന്നെ കാറിനെ നിയന്ത്രിക്കാം. ഭാരം കുറഞ്ഞ ‘ലൈറ്റ് എയര്‍ക്രാഫ്റ്റ്’ വിഭാഗത്തിലാണ് പറക്കും കാറിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ‘പൈലറ്റിന്റെ’ സുരക്ഷയ്ക്കുവേണ്ട എല്ലാ ക്രമീകരണങ്ങളും കാറില്‍ ഒരുക്കിയിട്ടുണ്ട്.

രണ്ടുപേര്‍ക്ക ഇരിക്കാവുന്ന കാറിന്റെ കോക്ക്പിറ്റ് ‘ടച്ച്-സ്‌ക്രീന്‍’ സംവിധാനമുപയോഗിച്ച്് പ്രവര്‍ത്തിക്കാം. ഗ്ലോബല്‍ പൊസിഷനിംഗ് സംവിധാനവും (ജി പി എസ്) കാറിലുണ്ടാകും. 2009 ജൂണില്‍ ഇതിന്റെ പരീക്ഷണപ്പറക്കല്‍ നടന്നിരുന്നു. 2011 ല്‍ കാര്‍ ആകാശത്തും ഭൂമിയിലും ഇറക്കാനാണ് കമ്പനിയുടെ പദ്ധതി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ