എഡിറ്റര്‍
എഡിറ്റര്‍
മാറ്റങ്ങളോടെ ഫ്‌ളൂയിഡിക് ഇലാന്‍ട്ര
എഡിറ്റര്‍
Wednesday 14th November 2012 3:04pm

എന്നും പുതുമയ്ക്ക് പ്രാധാന്യം നല്‍കുന്ന ഹ്യൂണ്ടായി നവലോകത്തെ പുത്തന്‍ പ്രതീക്ഷകള്‍ക്ക് കോട്ടം തട്ടാത്ത രീതിയിലാണ് വാഹന വിപണിയില്‍ മുന്നേറുന്നത്. വിപണിയില്‍ പുതുമ നിലനിര്‍ത്താനായി എന്തെങ്കിലും ഒരു മാറ്റം എന്നും അവര്‍ കാത്തുസൂക്ഷിക്കും.

Ads By Google

2004ല്‍ വിപണിയിലെത്തിച്ച ഇലാന്‍ട്രയ്ക്ക് പുത്തന്‍ പരിവേഷം നല്‍കി വിപണിയില്‍ വീണ്ടും എത്തുകയാണ് പുതിയ നിയോ ഫ്‌ളൂയിഡിക്  ഡിസൈനിലുള്ള  ഇലാന്‍ട്ര.

കാഴ്ചയില്‍ ഫ്‌ളൂയിഡിക് വെര്‍ണയോട് ചെറിയൊരു സാമ്യം തോന്നുമെങ്കിലും പിന്‍ഭാഗം അല്‍പം ഉയര്‍ന്ന രീതിയിലുള്ള നിയോ ഫ്‌ളൂയിഡിക് ഡിസൈന്‍ ഇലാന്‍ട്രയെ മുമ്പത്തേതിനേക്കാള്‍ ഭംഗിയാക്കിയിട്ടുണ്ടെന്ന് പറയാം.

ക്രോമിയം ഇന്‍സേര്‍ട്ട് ചെയ്ത മുന്‍ഗ്രില്‍. വീല്‍ ആര്‍ച്ചുകളിലേക്ക് നീണ്ടുനില്‍ക്കുന്ന ഹെഡ്‌ലാംപ്, 16 ഇഞ്ചിന്റെ അലോയ് വീലുകള്‍. ഇന്‍ഡിക്കേറ്ററോടുകൂടിയ റിയര്‍വ്യൂമിററുകള്‍ തുടങ്ങി പുതുമകള്‍ ഏറെയാണ്.

മികച്ച നിലവാരമുള്ള ഇന്റീരിയര്‍ ഡിസൈനാണ് നിയോ ഫ്‌ളൂയിഡിക്  ഡിസൈനിലുള്ള പുതിയ ഇലാന്‍ട്രയില്‍ ഉപയോഗിച്ചിരിക്കുന്നത്. വിന്‍ഡ് ഷീല്‍ഡിലും വിന്‍ഡോയിലും സോളാര്‍ ഗ്ലാസുകളാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് കൂളിങ് ഫിലിം ഇല്ലെങ്കിലും വെയില്‍ തട്ടുമെന്ന് ഭയം വേണ്ട.

യു.എസ്.ബി, ഐപോഡ് തുടങ്ങിയവ കണക്റ്റ് ചെയ്യാവുന്ന ടു ഡിന്‍ ഓഡിയോ സിസ്റ്റം, ഡിജിറ്റല്‍ ക്ലോക്ക്, ഡ്യൂവല്‍ സോണ്‍ ഓട്ടമാറ്റിക് ടെമ്പറേച്ചര്‍ കണ്‍ട്രോളര്‍, ഡിജിറ്റല്‍ ക്ലാസ്റ്റര്‍ എന്നിവ അടങ്ങിയതാണ് സെന്‍ട്രല്‍ കണ്‍സോള്‍

ഓട്ടമാറ്റിക് നിയന്ത്രണമുള്ളതാണ് ഡ്രൈവര്‍ സീറ്റ്. മുന്‍ ആംറെസ്റ്റുകള്‍ക്ക് പിന്നിലാണ് റിയര്‍ എസി വെന്ററിന്റെ പൊസിഷന്‍. പിന്‍സീറ്റ് ആംറെസ്റ്റില്‍ ഓഡിയോ നിയന്ത്രിക്കാമെന്നതും ഇലാന്‍ട്രയുടെ പ്ലസ് പോയിന്റാണ്.

മികച്ച ബാക്ക്-തൈ സപ്പോര്‍ട്ട് നല്‍കുന്നതാണ് ബീജ് നിറമുള്ള ലെതര്‍ സീറ്റുകള്‍. മുന്നിലും പിന്നിലും ആവശ്യത്തിന് ലെഗ് സ്‌പെയ്‌സ് ഉണ്ടെന്നതും മറ്റൊരു പ്രത്യേകതയാണ്.

Advertisement