എഡിറ്റര്‍
എഡിറ്റര്‍
ബാങ്ക്‌സിയുടെ ‘പൂവെറിയുന്നയാളെ’ കല്ലെറിയുന്ന കശ്മീരിയാക്കി ജെ.എന്‍.യു വിദ്യാര്‍ഥിക്കെതിരെ സംഘി പ്രചരണം: പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ
എഡിറ്റര്‍
Thursday 2nd March 2017 2:25pm

ന്യൂദല്‍ഹി: ഇംഗ്ലണ്ടിലെ അനോണിമസായ ആര്‍ട്ടിസ്റ്റ് ബാങ്ക്‌സ്‌കിയുടെ പ്രശസ്തമായ ചിത്രമടങ്ങിയ ടീഷര്‍ട്ടിട്ട ജെ.എന്‍.യു വിദ്യാര്‍ഥിയെ രാജ്യദ്രോഹിയാക്കി സംഘപരിവാര്‍ പ്രചരണം. ‘പൂവെറിയുന്ന യുവാവ്’ എന്ന ബാങ്ക്‌സ്‌കി ചിത്രത്തെ കല്ലെറിയുന്ന കശ്മീരിയാക്കുകയാണ് സംഘപരിവാര്‍ ചെയ്തിരിക്കുന്നത്.

സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അരികില്‍ നില്‍ക്കുന്ന ബാങ്ക്‌സ്‌കി ചിത്രമുള്‍പ്പെട്ട ടീഷര്‍ട്ടിട്ട വിദ്യാര്‍ഥിയുടെ ചിത്രമുള്‍പ്പെടെ നല്‍കിക്കൊണ്ടാണ് സംഘപരിവാര്‍ പ്രചരണം.


Also Read: ഞാന്‍ മരിച്ചാല്‍ സ്വത്തുക്കള്‍ അഭിഷേകും ശ്വേതയും തുല്യമായി പങ്കിടണം; ജന്റര്‍ ഈക്വാലിറ്റിക്ക് വേണ്ടി അമിതാഭ് ബച്ചന്റെ ട്വീറ്റ് 


കയ്യില്‍ പൂവുമായി നില്‍ക്കുന്ന യുവാവിന്റെ ചിത്രമുള്ള ടീഷര്‍ട്ടാണ് യെച്ചൂരിക്കൊപ്പം നില്‍ക്കുന്ന ജെ.എന്‍.യു വിദ്യാര്‍ഥി ഇട്ടിരിക്കുന്നത്. എന്നാല്‍ ഇത് കയ്യില്‍ കല്ലുമായി നില്‍ക്കുന്ന കശ്മീരിയാണെന്ന തരത്തില്‍ സംഘികള്‍ പ്രചരിപ്പിക്കുകയായിരുന്നു.

‘ സഖാവ് സീതാറാം യെച്ചൂരിക്കടുത്ത് നില്‍ക്കുന്ന ജെ.എന്‍.യുക്കാരന്റെ ടിഷര്‍ട്ടു നോക്കൂ. കശ്മീരിലെ കല്ലേറുകാരാണ് ഇവരുടെ ഐക്കണ്‍. എന്തൊരു നാണക്കേട്!’ ചിത്രം നല്‍കിക്കൊണ്ട് ബി.ജെ.പി നേതാവ് ഗൗരവ് സിംഗാല്‍ ട്വീറ്റു ചെയ്യുന്നു.

എന്നാല്‍ ബി.ജെ.പി നേതാവിന്റെ ട്വീറ്റുവന്നതിനു പിന്നാലെ ചിത്രത്തിന്റെ സത്യാവസ്ഥ തുറന്നുകാട്ടി നിരവധി പേര്‍ കമന്റു ചെയ്തു.


Must Read: തെരഞ്ഞെടുപ്പും അട്ടിമറിക്കപ്പെടുന്നു? മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍ അട്ടിമറിയെന്ന് ആരോപണം: ക്രമക്കേട് നടന്നത് വോട്ടിങ് മെഷീനുകളില്‍ 


‘ബോസ്, ടി ഷര്‍ട്ട് ഇട്ടിരിക്കുന്ന വ്യക്തി പൂക്കളാണ് എറിയുന്നത്. കല്ലെറുകയല്ല. ബാങ്ക്‌സ്‌കിയുടെ പ്രശസ്തമായ കലയാണിത്. ‘ പ്രമുഖ ബ്ലോഗറും സംഗീതജ്ഞനുമായ ക്രിഷ് അശോക് കുറിച്ചു. ബാങ്ക്‌സിയുടെ ‘ഫ്‌ളവര്‍ ത്രോവര്‍’ എന്ന ചിത്രസഹിതമായിരുന്നു അശോകിന്റെ ട്വീറ്റ്. തൊട്ടുപിന്നാലെ ഇതേ ചിത്രവും അതുസംബന്ധിച്ച വിശദാംശങ്ങളും ട്വീറ്റു ചെയ്തതോടെ സംഘി പ്രചരണം തുടക്കത്തില്‍ തന്നെ പാളി.

ബാങ്ക്‌സ്‌കിയുടെ രചനകളില്‍ ഏറ്റവും പ്രശസ്തമായ ഒന്നാണിത്. ജറുസലേമിലാണ് ഈ ചിത്രം കണ്ടത്. 2005ല്‍ ജറുസലേമില്‍ ഒരു ഗേ പരേഡ് നടന്നിരുന്നു. ഈ പരേഡിനുനേരെ ചിലര്‍ അക്രമമഴിച്ചുവിടുകയും മൂന്നുപേരെ വെട്ടുകയും ചെയ്തിരുന്നു. ഈ സംഭവങ്ങളോടുള്ള പ്രതികരണമാവാം ‘സമാധാനം’ എന്നര്‍ത്ഥം വരുന്ന ഈ ചിത്രം.


Also Read: പിണറായി വിജയന്റെ തലയ്ക്ക് ഒരു കോടി: കൊലപാതകത്തിന് ആഹ്വാനം ചെയ്ത് ആര്‍.എസ്.എസ് നേതാവ്‌ 


Advertisement