Categories

ദു­രി­താ­ശ്വാസ ക­പ്പല്‍ ആ­ക്രമണം: ഉ­ത്ത­ര­വാ­ദി­ത്തം ഇ­സ്ര­യേല്‍ ഏ­റ്റെ­ടുത്തു

ജ­റു­സലേം: ഗാ­സ­യി­ലേ­ക്ക് അ­ന്താ­രാ­ഷ്ട്ര­സ­ഹാ­യ­വു­മാ­യി പോ­യ ക­പ്പല്‍­വ്യൂഹ­ത്തെ ആ­ക്ര­മി­ച്ച സം­ഭ­വ­ത്തി­ന്റെ ഉ­ത്ത­ര­വാ­ദി­ത്തം ഇ­സ്ര­യേല്‍ ഏ­റ്റെ­ടുത്തു. ആ­ക്ര­മ­ണ­ത്തി­ന്റെ ഉ­ത്ത­ര­വാ­ദി­ത്തം ഏ­റ്റെ­ടു­ക്കു­ന്ന­താ­യി ഇ­സ്ര­യേല്‍ പ്രതി­രോ­ധ­മ­ന്ത്രി യെ­ഹു­ദ് ബ­രാ­ക് രാ­ജ്യ­ത്തി­ന്റെ ആ­ഭ്യ­ന്ത­ര­സ­മി­തി­ക്ക് മു­മ്പില്‍ ന­ടത്തി­യ പ്ര­സ്­താ­വ­ന­യില്‍ പ­റ­ഞ്ഞു.

ആ­ക്രമ­ണം ന­ട­ക്കു­മെ­ന്ന് ഇ­സ്ര­യേല്‍ ഉ­ദ്യോ­ഗ­സ്ഥര്‍­ക്ക് അ­റി­യാ­മാ­യി­രുന്നു. മേ­യ് 31 ന് രാ­ജ്യാ­ന്ത­ര സ­മു­ദ്ര­പാ­ത­യില്‍ വെ­ച്ചാ­യി­രു­ന്നു ഇ­സ്ര­യേല്‍ സൈന്യം ക­പ്പല്‍­വ്യൂ­ഹ­ത്തി­നു നേ­രേ ആ­ക്രമ­ണം ന­ട­ത്തി­യത്. ഇ­തില്‍ തുര്‍­ക്കി പൗ­രന്‍­മാ­ര­ട­ക്കം ഒന്‍­പ­തു­പേര്‍ കൊല്ല­പ്പെ­ട്ടി­രു­ന്നു.

എ­ന്നാല്‍ ആ­ക്ര­മ­ണ­ത്തി­ന്റെ ഉ­ത്ത­ര­വാ­ദി­ത്തം ഇ­സ്ര­യേ­ലി­ന്റെ ത­ല­യില്‍ കെ­ട്ടി­വ­യ്‌­ക്കേ­ണ്ടെ­ന്ന് പ്ര­ധാ­ന­മന്ത്രി ബെ­ഞ്ച­മിന്‍ നെ­ത­ന്യാ­ഹു നേര­ത്തേ വ്യ­ക്ത­മാ­ക്കി­യി­രുന്നു. ആ­ക്രമ­ണം അ­ന്താ­രാ­ഷ്ട്ര പ്ര­തി­ഷേ­ധ­ത്തി­ന് കാ­ര­ണ­മാ­യി­രുന്നു. സം­ഭ­വ­ത്തേ­ക്കു­റി­ച്ച് യു എന്‍ നി­യോ­ഹ­ഗി­ച്ച സം­ഘം അ­ന്വേഷ­ണം ന­ട­ത്തു­ക­യാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.