ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 200 ആയി. 5 ദശലക്ഷം അളുകള്‍ വെള്ളപ്പൊക്കത്തിന്റെ ദുരുതത്തിലാണ്. 1 ദശലക്ഷത്തിലധികം വീടുകള്‍ വെള്ളത്തിനടിയിലായിട്ടുണ്ട്.

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് സിന്ധ് പ്രവിശ്യയില്‍ ഡെങ്കിപ്പനി പടരുന്നതായും റിപ്പോര്‍ട്ടുണ്ട്. ഡെങ്കിപ്പനി ബാധിച്ച് 170 പേര്‍ ചികിത്സയിലാണെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന കണക്ക്.

അടുത്ത മൂന്ന് ദിവസം കൂടി മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങളില്‍ നിന്നു ലഭിക്കുന്ന മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആഹാരം വിതരണം ചെയ്യാന്‍ യു.എന്‍ ലോക ഭക്ഷ്യപദ്ധതി ശ്രമിക്കുന്നുണ്ട്.