ലാഗോസ്: തെക്കു പടിഞ്ഞാറന്‍ നൈജീരിയയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 20 പേര്‍ മരിച്ചു. ആയിരക്കണക്കിനു പേര്‍ ഭവനരഹിതരായി. തെക്കു പടിഞ്ഞാറന്‍ നഗരമായ ഇബാദനിലാണ് പ്രളയം ദുരന്തംവിതച്ചത്.

വെള്ളിയാഴ്ച ആരംഭിച്ച കനത്ത മഴയില്‍ ഇബാദനിലെ പ്രധാന അണക്കെട്ട് നിറഞ്ഞുകവിഞ്ഞതായും ഡാമില്‍ നിന്നുള്ള ജലപ്രവാഹത്തില്‍ നിരവധി കെട്ടിടങ്ങള്‍ ഒലിച്ചുപോയതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടുചെയ്തു.

ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി പ്രാദേശിക ഭരണകൂടം അറിയിച്ചു. ഏക്കറുകണക്കിനു കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായി. ചിലയിടങ്ങളില്‍ മണ്ണിടിച്ചിലും ഉണ്ടായതായാണ് റിപ്പോര്‍ട്ട്. വെള്ളപ്പൊക്കത്തില്‍ വീട് നഷ്ടപ്പെട്ടവരെ താല്‍ക്കാലിക ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.