ബീജിംങ്: ചൈനയുടെ വടക്കുപടിഞ്ഞാറന്‍ പ്രദേശമായ സാന്‍സ്‌കിയില്‍ കനത്തമഴയെത്തുടര്‍ന്ന് വെള്ളപ്പൊക്കം രൂക്ഷമായി. മഴയിലും വെള്ളപ്പൊക്കത്തിലുമായി ഇതുവരെ 112 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഹാങ്ജിയാങ് നദിയാണ് പ്രധാനമായും കരകവിഞ്ഞൊഴുകുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്.

കഴിഞ്ഞ 40 മണിക്കൂറുകളിലായി ശക്തമായ മഴയാണ് സാന്‍സ്‌കിയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മഴയും വെള്ളപ്പൊക്കവും ചൈനയുടെ വ്യോമയാന ഗതാഗതത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്. പലവിമാനങ്ങളും പുറപ്പെടാന്‍ വൈകിയിട്ടുണ്ട്. കനത്ത മഴമൂലം 11 സര്‍വ്വീസുകള്‍ കഴിഞ്ഞദിവസം റദ്ദുചെയ്തിരുന്നു. 70,000 ലധികം ആളുകളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.