ബെയ്ജിങ്: ചൈനയുടെ തെക്കു പടിഞ്ഞാറന്‍ പ്രവിശ്യയില്‍ കനത്ത പ്രളത്തില്‍ 14 പേര്‍ മരിച്ചു. 30 ലക്ഷത്തിലധികം പേര്‍ വെള്ളപ്പൊക്ക കെടുതിയിലാണ്. 11 പേരെ കാണാതായിരിക്കുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സിച്ചുവാന്‍ പ്രവിശ്യയിലാണ് വെള്ളപ്പൊക്കം നാശംവിതച്ചത്.

സിച്ചുവാന്‍ പ്രവിശ്യയില്‍ മാത്രം ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്.16,700 ഹെക്ടര്‍ കൃഷിഭൂമി വെള്ളപ്പൊക്കത്തില്‍ നശിച്ചു. 31,000 വീടുകള്‍ക്കു നാശനഷ്ടം ഉണ്ടായി. ഇവിടുത്തെ മൂന്ന് നഗരങ്ങളില്‍ നിന്നുമായി പത്തുലക്ഷത്തോളം പേരെ ഒഴിപ്പിച്ചു. കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു.

1847നു ശേഷം ഇവിടെയുണ്ടാകുന്ന ഏറ്റവും കനത്ത പ്രളയമാണിത്.