ബീജിംങ്: വടക്കന്‍ ചൈനയിലെ ഗുവാന്‍ഹു പ്രവിശ്യയിലുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും മരിച്ചവരുടെ എണ്ണം 130 കവിഞ്ഞു. 3500 ലധികം ആളുകളെ കാണാതായിട്ടുണ്ട്. ശക്തമായി പെയ്യുന്ന മഴ രക്ഷാപ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്.

ബൈലോങ് നദിയുടെ ഇരുകരകളിലും താമസിച്ചിരുന്നവരാണ് വെള്ളപ്പൊക്കത്തിന് ഇരയായത്. സംഭവത്തില്‍ ആയിരക്കണക്കിന് വീടുകള്‍ ഒലിച്ചുപോയി. സൈനിക വിമാനങ്ങളും ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. ചൈനീസ് പ്രധാനമന്ത്രി ബെന്‍ജിയാ ബാവോ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.