Categories

ഐഫോണില്‍ ചൂടേറിയ കാഴ്ചയൊരുക്കി ഫ്‌ളിര്‍ വണ്‍

flir

ലാസ് വേഗാസ്: കാണുന്ന കാഴ്ചയിലെ ചൂടേറിയ വസ്തുവിനെ കാണാനൊരു സൂത്രവുമായി ഫ്‌ളിര്‍ സിസ്റ്റംസ്. ആപ്പിളിന്റെ ഐഫോണില്‍ പിടിപ്പിക്കാവുന്ന ഹീറ്റ് ക്യാമറ അടങ്ങിയ കെയ്‌സ് ആണ് ഇത് സാധ്യമാക്കുന്നത്.

തെര്‍മല്‍ ഇമേജിങ് ഇന്‍ഫ്രാറെഡ് ക്യാമറാ നിര്‍മ്മാതാക്കളായ ഫ്‌ളിര്‍ സിസ്റ്റംസാണു ഇതിന്റെ നിര്‍മ്മാതാക്കള്‍.

ഒരു വസ്തുവിനെ നോക്കിയാല്‍ അതിലെ ഏറ്റവും താപമേറിയ ഭാഗമേതാണെന്ന് പറയാന്‍ നമ്മുടെ നഗ്‌ന നേത്രങ്ങള്‍ക്കാവില്ല. എന്നാല്‍ ഫ്‌ളിര്‍ വണ്‍ ഐഫോണില്‍ ഘടിപ്പിച്ച് ഫോട്ടോയെടുത്താല്‍ ഫോട്ടോയിലെ ഏറ്റവും താപമേറിയ ഭാഗവും തണുത്ത ഭാഗവും ഏതെന്ന് വ്യക്തമാകും.

ഏറ്റവും താപമേറിയ ഭാഗങ്ങള്‍ മഞ്ഞനിറത്തിലായിരിക്കും പതിയുക. പകുതി ചൂടേ ഉള്ളൂവെങ്കില്‍ ചുവപ്പ് നിറത്തിലും ഏറ്റവും തണുപ്പുള്ള ഭാഗം  ഊത വര്‍ണ്ണത്തിലുമാണ് കാണിക്കുക.

ഹോളിവുഡ് സിനിമകളിലെയും ഗെയിമുകളിലേയും പോലെ ആളുകളെയും മറഞ്ഞിരിക്കുന്ന ജീവികളെയും ഫഌര്‍ വണ്ണിലൂടെ കണ്ടെത്താം. മനുഷ്യരുടെയും മറ്റു ജീവജാലങ്ങളുടെയും താപത്തിന്റെ തോത് ചുറ്റുപാടില്‍ നിന്നും കൂടുതലായിരികുമെന്നതാണ് അതിന്റെ കാരണം.

തെര്‍മല്‍ ചിത്രങ്ങളുടെ റെസലൂഷന്‍ കുറവാണെങ്കിലും ഫ്‌ളിര്‍ കെയ്‌സിലുള്ള വിസിബ്ള്‍ സ്‌പെക്ട്രം ക്യാമറ ചിത്രങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത നല്‍കും. തെര്‍മല്‍ ഫോട്ടോ കൂടാതെ വീഡിയോയും എടുക്കാനാവും.

ആപ്പിളിന്റെ ഐഫോണ്‍ 5 ലും 5 എസിലും ഫല്‍ര്‍ വണ്‍ പ്രവര്‍ത്തിക്കുമെങ്കിലും 5 സിയില്‍ പ്രവര്‍ത്തിക്കില്ല. പകരം ഒരു ആന്‍ഡ്രോയിഡ് മോഡല്‍ അടുത്ത വര്‍ഷമിറക്കുമത്രെ. ഫ്‌ളിര്‍ വണ്ണിന് 349 ഡോളറാണ് വില.

Tagged with: |