എഡിറ്റര്‍
എഡിറ്റര്‍
ഇ-നിക്ഷേപം നടത്തിയ കമ്പനികളില്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ സൂക്ഷ്മ പരിശോധന
എഡിറ്റര്‍
Thursday 29th November 2012 9:12am

ചെന്നൈ: ഇന്റര്‍നെറ്റ് വഴി വ്യാപാരം നടത്തുന്ന ഓണ്‍ലൈന്‍ സര്‍വ്വീസുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുന്നു.

ഇന്ത്യയില്‍ നിലവിലുള്ള എഫ്.ഡി.ഐ നിയമം ലംഘിച്ച് ചില്ലറ മേഖലയില്‍ വിദേശം നിക്ഷേപം നടത്തിയെന്നാണ് ഓണ്‍ലൈന്‍ സര്‍വ്വീസുകള്‍ക്കെതിരെയുള്ള ആരോപണം.

Ads By Google

കേന്ദ്ര വ്യാവസായിക മന്ത്രി എസ്. ജഗത്രാക്ഷകന്‍ ഇക്കാര്യത്തില്‍ ലോക്‌സഭയുടെ വിശദീകരണം ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ട്.

ചില കമ്പനികള്‍ നിയമം ലംഘിച്ച് ചില്ലറ മേഖലയില്‍ നടത്തിയ വിദേശ നിക്ഷേപത്തെ സംബന്ധിച്ചുള്ള ലോക്‌സഭയുടെ മറുപടിയാണ് വ്യാവസായിക മന്ത്രാലയം ആവശ്യപ്പെട്ടത്.

ഇന്ത്യന്‍ പീനല്‍ കോഡില്‍ 1999ല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട വിദേശ വിനിമയ നിയമത്തിലാണ് എഫ്.ഡി.ഐ നിയന്ത്രണ ലംഘനം ഉള്‍പ്പെട്ടിരിക്കുന്നത്.

ഭാരതി വാള്‍മാര്‍ട്ട്, സെഡര്‍ സപ്പോര്‍ട്ട് സര്‍വ്വീസ് ലിമിറ്റഡ്, ഫ്‌ളിപ് കാര്‍ട്ട് ഓണ്‍ലൈന്‍ സര്‍വ്വീസ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ കമ്പനികളുടെ വിഷയത്തില്‍ റിസര്‍വ് ബേങ്ക് തന്നെ ഡയരക്ടറേറ്റ് ഓഫ് എന്‍ഫോഴ്‌സ്‌മെന്റിനെ ഇക്കാര്യങ്ങള്‍ അറിയിച്ചിരുന്നു.

രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ചില്ലറ മേഖലയില്‍ 51 ശതമാനം വിദേശ നിക്ഷേപം ഗവണ്‍മെന്റ് അനുവദിച്ചിരുന്നു. എങ്കില്‍, അതിനുശേഷം, ഓണ്‍ലൈന്‍ കമ്പനികളുടെ വിദേശനിക്ഷേപം ഇന്ത്യയില്‍ അനുവദിക്കുന്നില്ല.

Advertisement