എഡിറ്റര്‍
എഡിറ്റര്‍
ഇ-ബുക്ക് ആന്‍ഡ്രോയിഡ് ആപ്പുമായി ഫ്‌ളിപ്കാര്‍ട്ട്
എഡിറ്റര്‍
Friday 30th November 2012 1:26pm

പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പായ ഫ്‌ളിപ്കാര്‍ട്ട് ആന്‍ഡ്രോയിഡ് ആപ്പുമായി എത്തിയിരിക്കുന്നു. ഇ-ബുക്ക് എന്ന് പേരിട്ടിരിക്കുന്ന ആപ്പ് ഉപയോഗിച്ചും ഇനി മുതല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ നിന്ന് പുസ്തകം വാങ്ങാം.

ആന്‍ഡ്രോയിഡ് ആപ് ഉള്ള സ്മാര്‍ട്‌ഫോണും ടാബ്ലറ്റുമുള്ളവര്‍ക്ക് ഇ-ബുക്ക് വഴി പുസ്തകം വാങ്ങാം. 30 രൂപ മുതല്‍ ആരംഭിക്കുന്ന 1 ലക്ഷം പുസ്തകങ്ങളാണ് സൈറ്റില്‍ ഉള്ളത്. ഇതില്‍ തന്നെ 4000 പുസ്തകങ്ങള്‍ സൗജന്യമായും ലഭിക്കും.

Ads By Google

ഫ്‌ളിപ്കാര്‍ട്ടിന്റെ ഡിജിറ്റല്‍ സ്റ്റോറായ ഫ്‌ളൈറ്റ് ആണ് ആന്‍ഡ്രോയിഡ് ആപ്പുമായി എത്തിയിരിക്കുന്നത്. ഇ-ബുക്‌സിലൂടെ വാങ്ങിക്കുന്ന പുസ്തകങ്ങള്‍ ഫ്‌ളൈറ്റ് ഇ-ബുക്ക് ആപ്പ് വഴിമാത്രമേ വായിക്കാന്‍ സാധിക്കുകയുള്ളൂ.

ആപ്പിന്റെ ആന്‍ഡ്രോയിഡ് പതിപ്പ് മാത്രമേ ഇപ്പോള്‍ പുറത്തിറക്കിയിട്ടുള്ളൂവെന്നും വിന്‍ഡോസ് 8 വേര്‍ഷന്‍ ഉടന്‍ പുറത്തിറങ്ങുമെന്നും ഫ്‌ളിപ്കാര്‍ട്ട് അറിയിച്ചിട്ടുണ്ട്.

ഫ്‌ളൈറ്റ് ഇ-ബുക്ക് വഴി ഉപയോക്താക്കള്‍ക്ക് പുസ്തകം ഡൗണ്‍ലോഡ് ചെയ്യാനും വാങ്ങാനും  വായിക്കാനുമുള്ള സൗകര്യമുണ്ട്. കൂടാതെ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്ന എല്ലാ പുസ്തകത്തിന്റെയും ഫ്രീ സാമ്പിളും ലഭ്യമാണ്.

ഇത് കൂടാതെ നോട്‌സ് തയ്യാറാക്കാനും, അടയാളപ്പെടുത്താനും ഒന്നിലധികം ബുക് മാര്‍ക്ക് ചെയ്യാനും പുതിയ ആപ് വഴി സാധിക്കും.

Advertisement