മുംബൈ: ഒരു വലിയ ‘വിഴുങ്ങ’ലിന് ഇന്ത്യയിലെ ഓണ്‍ലൈന്‍ റീട്ടെയില്‍ മേഖല സാക്ഷ്യം വഹിക്കുകയാണ്. രാജ്യത്തെ ഏറ്റവും വിലയ ഓണ്‍ലൈന്‍ റീട്ടെയിലറായ ഫ്‌ലിപ്പ്കാര്‍ട്ട് (flipkart.com) തങ്ങളുടെ പ്രധാന എതിരാളികളായിരുന്ന ലെറ്റ്‌സ്‌ബൈ (Letsbuy.com) യെ ഏറ്റെടുക്കുകയാണ്.

100-125 കോടി രൂപയുടെ ഇടപാടായിരിക്കും ഇതെന്നാണ് കരുതപ്പെടുന്നത്. കൈമാറ്റ തുകയെ സംബന്ധിച്ച് ഇരുകമ്പനികളും വിശദീകരണമൊന്നും നല്‍കിയിട്ടില്ല. 350 ഓളം ജീവനക്കാരാണ് ലെറ്റ്‌സ്‌ബൈയിലുള്ളത്. ഇവര്‍ തുടര്‍ന്നും കമ്പനിക്കു വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ലെറ്റ്‌സ്‌ബൈ ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

ഫ്‌ലിപ്പ്കാര്‍ട്ടും (ബുക്‌സ്, ഇലക്ട്രോണിക്‌സ്) ലെറ്റ്‌സ്‌ബൈയും (ഇലക്ട്രോണിക്‌സ്) ഓണ്‍ലൈന്‍ വിപണിയിലെ യഥാക്രമം ഒന്നും രണ്ടും സ്ഥാനക്കാരാണ്. 2007ലാണ് ഫ്‌ലിപ്പ്കാര്‍ട്ട് പ്രവര്‍്ത്തനം തുടങ്ങിയത്.

ഓണ്‍ലൈന്‍ റീട്ടെയില്‍ രംഗത്തെ ആഗോള ഭീമനായ ആമസോണ്‍ (amazon.com) ഒരാഴ്ചക്കകം ഇന്ത്യയിലേക്ക് വരാനിരിക്കുകയാണ്. ഈ അവസരത്തിലാണ് ഫ്‌ലിപ്പ്കാര്‍ട്ടിന്റെ ഈ നീക്കമെന്നതാണ് ഏറ്റവും ശ്രദ്ധേയം.

Malayalam News

Kerala News In English