നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും അമേരിക്കയിലേക്ക് പോകുന്ന യാത്രക്കാരെ താല്‍ക്കാലികമായി ഒഴിവാക്കി. അമേരിക്കയില്‍ ചുഴലിക്കാറ്റ് ഭീഷണിയുള്ളതുകൊണ്ട് അവിടെ വിമാനം ഇറങ്ങാന്‍ കഴിയില്ലെന്നാണ് ഇതിനു കാരണമായി അധികൃതര്‍ പറയുന്നത്.

ഇന്നു രാവിലെ കൊച്ചിയില്‍ നിന്നും കുവൈറ്റിലേക്ക് പോയ വിമാനത്തിലെ 53 യാത്രക്കാരെയാണ് ഒഴിവാക്കിയത്. ഖത്തര്‍ എയര്‍വേസ്, എമിറേറ്റ്, ഗള്‍ഫ് എയര്‍ തുടങ്ങിയ എയര്‍ലൈനുകളിലും കൊച്ചിയില്‍ നിന്ന് നിരവധിപേര്‍ അമേരിക്കയിലേക്ക് പോകുവാന്‍ ടിക്കറ്റ് എടുത്തിട്ടുണ്ട്.

ഇവിടെയെല്ലാം യാത്ര മുടങ്ങുന്ന സ്ഥിതിയാണുള്ളത്. അമേരിക്കയില്‍ സുരക്ഷിതമായി വിമാനങ്ങള്‍ ഇറങ്ങാന്‍ കഴിയുമെന്ന് അറിയിപ്പ് ലഭിക്കുന്നതുവരെ അവിടേയ്ക്കുള്ള യാത്രക്കാരെ കൊണ്ടുപോകില്ലെന്നാണ് അറിയിച്ചിട്ടുള്ളത്.