Administrator
Administrator
യാത്രക്കാരന്‍ മദ്യപിച്ചു ബഹളമുണ്ടാക്കി: വിമാനം അരമണിക്കൂര്‍ വൈകി
Administrator
Tuesday 3rd May 2011 10:00am

air-asiaനെടുമ്പാശ്ശേരി: മദ്യപിച്ചെത്തിയ യാത്രക്കാരനെ വിമാനത്തില്‍ കയറ്റാതിരുന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം വിമാനം അരമണിക്കൂര്‍ വൈകാനിടയാക്കി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് സംഭവം നടന്നത്. കോലാലംപൂരിലേക്കുള്ള എയര്‍ ഏഷ്യ വിമാനമാണ് വൈകി പുറപ്പെട്ടത്.

സിംഗപ്പൂരിലേക്ക് പോകാന്‍ കോഴിക്കോട്ട് നിന്നെത്തിയ ഒന്‍പതംഗ സംഘത്തില്‍പെട്ട അനില്‍ എന്ന യാത്രക്കാരനെ വിമാനത്തില്‍ കയറ്റാതിരുന്നതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്.അമിതമായി മദ്യപിച്ചിരുന്ന അനിലിനെ വിമാനത്തില്‍ കയറ്റാന്‍ അധികൃതര്‍ തയ്യാറായില്ല. ഇത് അനിലിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് ജോണ്‍സണെ പ്രകോപിപ്പിച്ചു. ഇയാള്‍ ബഹളമുണ്ടാക്കുകയും ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു.

സുരക്ഷാ പരിശോധനകള്‍ക്കുശേഷം ജോണ്‍സണ് ബോഡിങ് പാസ് അനുവദിച്ചിരുന്നു. ഇത് റദ്ദാക്കി ഇയാളെയും അനിലിനെയും പോലീസിന് കൈമാറിയശേഷമാണ് വിമാനം പുറപ്പെട്ടത്.

Advertisement