ന്യൂദല്‍ഹി: വ്യോമയാന മന്ത്രിയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് ആഭ്യന്തര വിമാനക്കമ്പനികള്‍ ദീപാവലി സീസണോടെ വര്‍ദ്ധിപ്പിച്ച അന്യായ നിരക്കില്‍ ചെറിയ കുറവ് വരുത്തി. വര്‍ദ്ധിപ്പിച്ച ടിക്കറ്റ് നിരക്കുകള്‍ 20 മുതല്‍  25 ശതമാനമാണ് കുറക്കനാണ് ആഭ്യന്തര വിമാനക്കമ്പനികള്‍ തയ്യറായത്.

അന്യായ നിരക്കില്‍ നിരക്കില്‍ വര്‍ദ്ധിപ്പിച്ച ടിക്കറ്റ് ചാര്‍ജുകള്‍ പിന്‍വലിക്കണമെന്ന്് കേന്ദ്ര വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേല്‍ കടുത്ത ഭാഷയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം മുന്‍നിര്‍ത്തി വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ മേധാവി ഇ.കെ.ഭരത് ഭൂഷണ്‍ ഇന്‍ഡിഗോ, സ്‌പൈസ്‌ജെറ്റ്, ഗോ എയര്‍ എന്നീ ബജറ്റ് എയര്‍ലൈന്‍ കമ്പനികളുമായി ശനിയാഴ്ച ചര്‍ച്ച നടത്തിയിരുന്നു.

Subscribe Us: