ബ്യൂണസ് ഏറിസ്: അര്‍ജന്റീനയുടെ തെക്കുഭാഗത്ത് ചെറുവിമാനം തകര്‍ന്ന് 22പേര്‍ മരിച്ചു. റിയോ നെഗ്രോ പ്രവിശ്യയിലാണ് വിമാനം തകര്‍ന്നു വീണത്. ന്യൂക്വെന്റൊയില്‍ നിന്നും കൊമൊദോറോ റിവാദാവിയയിലേയ്ക്ക് പോകുകയായിരുന്ന സോള്‍ എയര്‍ലൈനിന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരും മരിച്ചതായാണ് റിപ്പോര്‍ട്ട്. ഒരു കുഞ്ഞുള്‍പ്പെടെ 19 യാത്രക്കാരും മൂന്ന് ജോലിക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.