എഡിറ്റര്‍
എഡിറ്റര്‍
ഫ്‌ലാറ്റ് നമ്പര്‍ 4 ബി 17 ന് തിയറ്ററുകളില്‍
എഡിറ്റര്‍
Wednesday 15th January 2014 8:07pm

flat-no

മലയാളിക്ക് വ്യത്യസ്ഥത സമ്മാനിക്കാനായി സ്വര്‍ണ തോമസ് നായികയാകുന്ന ‘ഫ്‌ലാറ്റ് നമ്പര്‍ 4 ബി’ ഈ മാസം 17ന് തിയറ്ററുകളിലെത്തും.

സെലിബ്രേറ്റ് സിനിമ റിലീസ് ആണ് ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. കൗടില്യ ഫിലിംസിന്റെ ബാനറില്‍ കൃഷ്ണജിത്ത് എസ്. വിജയനാണ് തിരക്കഥയും സംവിധാനവും ചെയ്തിരിക്കുന്നത്.

ചിത്രത്തില്‍ ആബിദ് അന്‍വര്‍, റിയാസ് എം.ടി. കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കലാശാല ബാബു,  ശ്രീജിത്ത് രവി, ലക്ഷ്മി ശര്‍മ്മ, സുനില്‍, ഇന്ദ്രന്‍സ്, തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍.

രാജീവ് ആലുങ്കല്‍, റിയാസ് എം.ടി., ഫിലിപ്പോസ് തത്തംപ്പിള്ളി എന്നിവരുടെ വരികള്‍ക്ക് മഹേഷ് ശ്രീധര്‍ ഈണം പകരുന്നു.

ഛായാഗ്രഹണം നടത്തിയത് നൗഷാദ് ഷെറീഫും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നിസ്സാര്‍ മുഹമ്മദുമാണ്.

Advertisement