എഡിറ്റര്‍
എഡിറ്റര്‍
താനെയില്‍ ഫ്‌ളാറ്റിന് തീപിടിച്ച് രണ്ട് മരണം
എഡിറ്റര്‍
Sunday 16th March 2014 10:08am

thane

മുംബൈ: താനെയിലെ സാമന്ത നഗറിലെ 12 നില ഫ്‌ളാറ്റില്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ വൃദ്ധ ദമ്പതികള്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു.

ശിവാജിറാവു ചൗഗുള്‍ (84) ഭാര്യ നിര്‍മ്മല ചൗഗുള്‍ (78) എന്നിവരാണ് മരിച്ചത്. വിക്രമാദിത്യ സാവെ, ഭാര്യ രഞ്ജന സാവെ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

സുന്ദര്‍ബന്‍ പാര്‍ക്കിലെ ഗുല്‍മോഹര്‍ സൊസൈറ്റിയിലുള്ള ഫ്‌ളാറ്റില്‍ ഇന്നു പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്.

പിന്നീട് തീ മറ്റുനിലകളിലേക്ക് കൂടി പടരുകയായിരുന്നു. അഗ്‌നിശമന സേനയുടെ നേതൃത്വത്തില്‍ കെട്ടിടത്തില്‍ കുടുങ്ങിയ നിരവധിപേരെ രക്ഷപെടുത്തി.

Advertisement