തിരുവനന്തപുരം: പാപ്പനംകോട് റയില്‍വെ പാളത്തിനു സമീപം ടൈമര്‍ ഘടിപ്പിച്ച സ്‌ഫോടക വസ്തുവെന്നു സംശയിക്കുന്ന ഫ്‌ളാസ്‌ക് കണ്ടെത്തി. രാവിലെ ആറു മണിയോടെ പാപ്പനംകോട് എസ്.ബി.ടി ശാഖയ്ക്ക് സമീപത്തു നിന്നാണു ഈ ഫ്‌ളാസ്‌ക് കണ്ടെത്തിയത്.

വിവരമറിഞ്ഞെത്തിയ പൊലീസ് ബോംബ് സുരക്ഷിത സ്ഥാനത്തേക്ക് നീക്കം ചെയ്ത ശേഷം പൊട്ടിച്ചു. സ്‌ഫോടകവസ്തു ഒഴികെ ബോംബിനു വേണ്ട ടൈമര്‍, ബാറ്ററി എന്നിവയടക്കം എല്ലാ വസ്തുക്കളും ഫ്‌ളാസ്‌കില്‍ ഘടിപ്പിച്ചിരുന്നതായി ബോംബ് സ്‌ക്വാഡ് പറഞ്ഞു.

Subscribe Us:

ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ ആരെങ്കിലും കബളിപ്പിക്കാനായി ചെയ്തതാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. അതേസമയം, ഇത്തരമൊരു വസ്തു ഉണ്ടാക്കാന്‍ വിദഗ്ധര്‍ക്കു മാത്രമേ കഴിയുകയുള്ളെന്നു ബോംബ് സ്‌ക്വാഡ് അറിയിച്ചു.