എഡിറ്റര്‍
എഡിറ്റര്‍
‘എന്റെ അമ്മയെ കൊന്നവരെ കണ്ടുപിടിക്കണേ സാറേ…’; അമ്മയുടെ മരണത്തിന് ഉത്തരവാദികളെ കണ്ടെത്താന്‍ അഞ്ചു വയസുകാരി കൈക്കൂലി നല്‍കി
എഡിറ്റര്‍
Thursday 29th June 2017 6:40pm

 

മീററ്റ്: അമ്മയുടെ മരണത്തിന് ഉത്തരവാദികളെ കണ്ടെത്തായി ഈ കുഞ്ഞു പെണ്‍കുട്ടി ചെയതത് ആരുടേയും കണ്ണ് നനയിപ്പിക്കുന്നത്. കൊലയാളിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശില്‍ അഞ്ച് വയസ്സുകാരി പൊലീസിന് കൈക്കൂലി നല്‍കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ മീററ്റിലെ മാന്‍വിയിലാണ് സംഭവം.

മുത്തശ്ശനോടൊപ്പം കേസിന്റെ സ്ഥിതിഗതികളറിയാന്‍ ഇന്‍സ്പെക്ടര്‍ ജനറലിന്റെ ഓഫീസിലെത്തിയ പെണ്‍കുട്ടി പൊലീസിന് കൈക്കൂലി നല്‍കുകയായിരുന്നു. കൈക്കൂലി നല്‍കിയാലെ കേസ് അന്വേഷിക്കുവെന്ന് കേട്ടതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി കൈക്കൂലി നല്‍കിയത്. മാന്‍വിയുടെ മാതാവ് സീമ കൗഷിക് എപ്രിലില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

അതേസമയം, കൈക്കൂലിയുമായി സ്റ്റേഷനിലെത്തിയ പെണ്‍കുട്ടിയെ ആശ്വസിപ്പിക്കുകയും അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കാമെന്നും പൊലീസ് ഉറപ്പുനല്‍കി.


Also Read: ‘ഇന്ത്യയില്‍ പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പശുവിന്റെ മാസ്‌ക് ധരിക്കൂ’; വനിതാ ഫോട്ടോഗ്രാഫറുടെ ക്യാംപെയിന്‍ ലോകശ്രദ്ധ നേടുന്നു; ചിത്രങ്ങള്‍ കാണാം


സീമയുടെ ഭര്‍ത്താവും വീട്ടുകാരും സത്രീധനത്തിന്റെ പേരില്‍ നിരന്തരമായി പീഡിപ്പിക്കുമായിരുന്നു. ഇതാണ് സീമയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് സീമയുടെ കുടുംബാംഗങ്ങള്‍ ആരോപിക്കുന്നത്. സീമയും ഭര്‍ത്താവും നാലുവര്‍ഷമായി വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു.

സംഭവത്തെതുടര്‍ന്ന് സീമയുടെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അനുകൂലമായ ചാര്‍ജ് ഷീറ്റ് എഴുതണമെങ്കില്‍ കൈക്കൂലി നല്‍കണമെന്ന് പൊലീസ് പറഞ്ഞതായി സീമയുടെ കുടുംബം ആരോപിച്ചു. കേസ്സുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ജയിലിലാണെന്നും മറ്റുള്ളവരെപ്പറ്റി യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും പൊലീസ് പ്രതികരിച്ചിരുന്നു.

Advertisement