ബങ്ക: ബീഹാറില്‍ മുന്‍ ഗ്രാമത്തലവനടക്കം ആറു പേരെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം തീ കൊളുത്തി. ബങ്ക ജില്ലയിലെ കോലാധിയിലാണ് സംഭവം നടന്നത്.
മുന്‍ ഗ്രാമത്തലവന്‍ പ്രയാഗ് യാദവും സംഘവും സഞ്ചരിച്ചിരുന്ന ജീപ്പ് തടഞ്ഞു നിര്‍ത്തി നിറയൊഴിച്ചശേഷം ജീപ്പിന് തീയിടുകയായിരുന്നു. അഞ്ചുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. അമ്പതോളം പേരായിരുന്നു ആക്രമി സംഘത്തിലുണ്ടായിരുന്നത്.

വ്യക്തി വൈര്യാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. 

Subscribe Us: